നാഷണൽ എംപ്ലോയ്മെൻറ് സർവീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ എൻജിനീയറിങ് കോളേജിൽ വെച്ച് 19/8/2023 തീയതിയിൽ നടത്തിയ മെഗാ ജോബ് ഫെയറിൽ 228 ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിച്ചു. 756 ഉദ്യോഗാർത്ഥികളെ വിവിധ സ്ഥാപനങ്ങളിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുകയും 73 ഉദ്യോഗദായകരും 1365 ഉദ്യോഗാർത്ഥികളും പങ്കെടുക്കുകയും ചെയ്തു.

ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശ്രീ വി. ശിവൻകുട്ടി അവർകൾ ഉദ്ഘാടനം ചെയ്തു. എംപ്ലോയ്മെൻറ് ഡയറക്ടർ ഡോക്ടർ വീണ എൻ മാധവൻ ഐഎഎസ് സ്വാഗതം പറഞ്ഞു. തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി ശ്രീ. അജിത് കുമാർ ഐഎഎസ് ചടങ്ങിനു അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ശ്രീമതി ആശാനാഥ് ജി എസ്,എംപ്ലോയ്മെന്റ് ജോയിന്റ് ഡയറക്ടർ ശ്രീ പി കെ മോഹനദാസ്, കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സി സതീഷ് കുമാർ, നെയ്യാറ്റിൻകര സബ് റീജിയണൽ എംപ്ലോയ്മെൻറ് ഓഫീസർ ശ്രീ ത്രിഭുവ നരാജ്. എസ്, ഡിവിഷണൽ എംപ്ലോയ്മെൻറ് ഓഫീസർ ശ്രീ വിനോദ്. ആർ, എൻജിനീയറിങ് കോളേജിലെ ട്രെയിനിങ് ആൻഡ് പ്ലേസ്മെന്റ് ഓഫീസർ ഡോക്ടർ സാബു ബി ആർ എന്നിവർ ആശംസകൾ അർപ്പിച്ചു. എംപ്ലോയ്മെൻറ്g വകുപ്പിലെ സ്റ്റേറ്റ് വൊക്കേഷണൽ ഗൈഡൻസ് ഓഫീസർ ശ്രീ സജിത് കുമാർ കൃതജ്ഞത രേഖപ്പെടുത്തി.