‘കരിയർ ജ്വാല’ എന്ന പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 01-08-2025ന് പൊറ്റശ്ശേരി ഗവഃ ഹയർ സെക്കൻഡറി സ്കൂൾ, തെങ്കര ഗവഃ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ വെച്ച് കരിയർ സെമിനാറുകൾ സംഘടിപ്പിച്ചു. രാവിലത്തെ സെഷനിൽ പ്ലസ്2 വിദ്യാർഥികളായ 155 പേരും ഉച്ചയ്ക്ക് ശേഷം സംഘടിപ്പിച്ച സെഷനിൽ പ്ലസ്2 വിദ്യാർഥികളായ 98പേരും പങ്കെടുത്തു. 

പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിലെ ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ ശ്രീമതി. വഹീദ കെ എച്ച് സെമിനാറുകൾ നയിച്ചു. എംപ്ലോയ്‌മെന്റ് ഓഫീസർ (വി ജി) ശ്രീമതി ഹേമ ജി വിഷയാവതരണം നടത്തുകയും എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിനെക്കുറിച്ചുള്ള സംശയങ്ങൾക്ക് ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ(വി ജി) ശ്രീ.രഘു പി മറുപടി നൽകുകയും ചെയ്‌തു. സെമിനാറുകൾ വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കിണങ്ങിയ ഉപരിപഠന കോഴ്‌സ് തിരഞ്ഞെടുക്കുന്നതിനും തുടർന്നുള്ള അവരുടെ കരിയർ രൂപപ്പെടുത്തുന്നതിനും സഹായകരമായി എന്ന് സ്കൂൾ അധികൃതർ അഭിപ്രായപ്പെട്ടു.