തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ (17.09.2025) ബുധനാഴ്ച ഉച്ചക്ക് ചേർപ്പ് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ചു +1 വിഭാഗം വിദ്യാർത്ഥികൾക്കായി കരിയർ പ്രഭാഷണം സംഘടിപ്പിച്ചു. 32 വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ സ്കൂളിൻ്റെ കരിയർ ഗൈഡ് ശ്രീമതി. ബബ്ലി ടീച്ചർ ആമുഖ പ്രഭാഷണം നടത്തി റിട്ട. ജൂനിയർ എംപ്ലോയ്മെൻ്റ് ഓഫീസർ ശ്രീ. അബ്ദുൾ കലാം വി എം കരിയർ പ്രഭാഷണം നടത്തി.സെമിനാറിൽ എംപ്ലോയ്മെൻ്റ് ഓഫീസർ ശ്രീ. ഷാജു ലോനപ്പൻ (വി. ജി) സംസാരിച്ചു.