ക്രമ നമ്പർ സ്കോളർഷിപ്പിന്റെ പേര് യോഗ്യത തുക റിമാർക്സ്
1 കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ സ്കോളർഷിപ്പ് പദ്ധതി

അപേക്ഷകർ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ വെബ്‌സൈറ്റിൽ നേരിട്ട് രജിസ്റ്റർ ചെയ്യുക. (scholarship.kshec.kerala.gov.in)

അവിടെ ലഭ്യമാകുന്ന ഫോറത്തിൽ ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങൾ നൽകി ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ കോപ്പിയെടുത്ത് നിർദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളോടൊപ്പം പഠിക്കുന്ന സ്ഥാപന മേലധികാരിക്ക് സമർപ്പിക്കുക.

സ്കോളർഷിപ്പ് വിതരണം

* സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ തീർപ്പ് കൽപ്പിച്ച് സ്കോളർഷിപ്പിന് തെരഞ്ഞെടുക്കപ്പെടുന്നവരുടെ അന്തിമ ലിസ്റ്റ് കൗൺസിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും സ്കോളർഷിപ്പ് തുക അർഹരായവർക്ക് ബാക് വഴി കൈമാറുകയും ചെയ്യും.

സ്കോളർഷിപ്പ് പുതുക്കൽ

* ഈ വർഷം സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് തുടർ വർഷങ്ങളിൽ സ്കോളർഷിപ്പ് നൽകുന്നത് അവരുടെ അക്കാദമിക മികവ് വിലയിരുത്തിയിട്ടായിരിക്കും.

* ഇതിനുള്ള മാനദണ്ഡങ്ങളും സ്കോളർഷിപ്പ് നിരക്കുകളും നിശ്ചയിക്കാനുള്ള അധികാരം കൗൺസിലിൽ നിക്ഷിപ്തമായിരിക്കും.

ആർക്കെല്ലാം അപേക്ഷിക്കാം ?

സയൻസ്, സോഷ്യൽ സയൻസ് ഹ്യൂമാനിറ്റീസ്, ബിസിനസ്സ് സ്റ്റഡീസ് വിഷയങ്ങളിൽ

കേരളത്തിലെ ഗവണ്മെന്റ് / എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ എയിഡഡ് കോഴ്സുകൾക്ക് പഠിക്കുന്ന ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിക്ക് അപേക്ഷിക്കാം.

* കൂടാതെ, സമാനമായ കോഴ്‌സുകൾക്ക് ഐ.എച്ച്. ആർ. ഡി അപ്പ്ലൈഡ്‌ സയൻസ് കോളേജുകളിൽ പഠിക്കുന്ന ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളും അപേക്ഷിക്കാൻ അർഹരാണ്.

* അപേക്ഷകർ ഇന്ത്യൻ പൗരന്മാരായിരിക്കണം.

*പ്രൊഫെഷണൽ കോഴ്‌സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾ അപേക്ഷിക്കേണ്ടതില്ല.

15.02.2025 മുതൽ 15.03.2025 വരെ ഓൺലൈൻ ആയി അപേക്ഷിക്കാനുള്ള സമയം

സ്കോളർഷിപ്പ് തുക

ബിരുദ പഠനത്തിന് : ഒന്നാം വർഷം 12000 രൂപ , രണ്ടാം വർഷം 18000 രൂപ മൂന്നാം വർഷം

മൂന്നാം വർഷം 24000 രൂപ, നാലാം വർഷം 40000 രൂപ

ബിരുദാനന്തര തലത്തിൽ തുടർ പഠനത്തിന്

ഒന്നാം വര്ഷം – 40000 രണ്ടാം വർഷം 60000 രൂപ

2

ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ ബില്‍ഡ് ഇന്ത്യ സ്കോളര്‍ഷിപ്പ്

M.TECH പഠിക്കാം, ജോലിയും നേടാം.

  • സിവില്‍ / ഇലക്ട്രികല്‍ എഞ്ചിനീയറിങ് പശ്ചാത്തലമുള്ള അഭിരുചിയുള്ള യുവാക്കളെ, മികച്ച പ്രോജക്റ്റ് മാനേജ്മെന്‍റ് പ്രൊഫഷണലുകളാക്കി മാറ്റിയെടുക്കാന്‍ ലക്ഷ്യമിടുന്ന ബില്‍ഡ് ഇന്ത്യ സ്കോളര്‍ഷിപ്പ് പദ്ധതി യിലേക്ക് ലാര്‍സന്‍ ആന്‍ഡ് ട്രൂബോ (എല്‍ ആന്‍ഡ് ടി ) കണ്‍സ്ട്രക്ഷന്‍ ഡിവിഷന്‍ (എല്‍ ആന്‍ഡ് ടി ഹൌസ്, എന്‍.എം.മാര്‍ഗ്, ബല്ലാര്‍ഡ് എസ്റ്റേറ്റ്, മുംബൈ – 400001) അപേക്ഷ ക്ഷണിച്ചു.

  • പഠനം ഐ.. ടി യിലും എന്‍..ടി യിലും.

  • തിരഞ്ഞെടുക്കപ്പെടുന്നവരെ മദ്രാസ് /ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് ടെക്നോളജി (.. ടി) അല്ലെങ്കില്‍ സൂറത്കല്‍ /തിരുചിറപ്പള്ളി നാഷണല്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് ടെക്നോളജി (എന്‍ ഐ ടി ) എന്നിവയില്‍ ഒന്നില്‍ രണ്ടു വര്‍ഷത്തെ, കണ്‍സ്ട്രക്ഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ് ഫുള്‍ ടൈം എം ടെക് പ്രോഗ്രാമ്മിലേക്ക് എല്‍ ആന്‍ഡ് ടി സ്പോണ്‍സര്‍ ചെയ്യും.

ആനുകൂല്യങ്ങള്‍

കോഴ്‌സ് ഫീസ്, സ്പോണ്‍സര്‍ഷിപ്പ് എന്നിവ പൂര്‍ണമായും എല്‍ ആന്‍ഡ് ടി വഹിക്കും. തുക, സ്ഥാപനത്തിലേക്ക് നേരിട്ടു നല്‍കും. 24 മാസത്തേക്ക് (കോഴ്‌സ് പൂര്‍ത്തേകരണം വരെ) പ്രതിമാസം സ്റ്റൈപ്പെന്‍റായി 13400 രൂപ സ്കോളര്‍ക്ക് ലഭിക്കും. പി.ജി. പ്രോഗ്രാമ്മിന്‍റെ ഭാഗമായുള്ള സമ്മര്‍ ഇന്‍റെര്‍ണ്‍ഷിപ്പ്, അന്തിമ പ്രോജക്റ്റ് എന്നിവ എല്‍ ആന്‍ഡ് ടി പ്രോജക്റ്റ് സൈറ്റുകളില്‍ ചെയ്യുന്നതിനുള്ള അവസരവും സ്കോളര്‍ക്ക് ലഭിക്കും. കോര്‍ഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എല്‍ ആന്‍ഡ് ടി യില്‍ ജോലി ലഭിക്കും.

യോഗ്യത കോര്‍ സിവില്‍ /കോര്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ബി./ബി ടെക് . പ്രോഗ്രാമ്മിന്‍റെ അന്തിമ വര്‍ഷത്തില്‍ ഇന്ത്യയിലെ ഒരു സ്ഥാപനത്തില്‍ /സര്‍വകലാശാലയില്‍ പഠിക്കുന്ന 2025 – ല്‍, 70 ശതമാനം മാര്‍ക്ക്/10 ല്‍ 7.0 സി.ജി.പി.എ നേടി, ബിരുദം നേടുമെന്ന്‍ പ്രതീക്ഷിക്കുന്നവരായിരിക്കണം.

2024 – ലോ മുമ്പോ ബി./ബി ടെക്ക് . ബിരുദം നേടിയവരെയോ മറ്റേതെങ്കിലും ഡിസിപ്ലിനില്‍ പഠിക്കുന്നവരെയോ പരിഗണിക്കില്ല. അപേക്ഷകരുടെ പ്രായം 01.07.2025 നു 23 വയസ്സ് കവിയരുത്.

തെരഞ്ഞെടുപ്പ്

ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് വിഷയ അറിവും അഭിരുചിയും അളക്കുന്ന, തിരഞ്ഞെടുത്ത കേന്ദ്രത്തില്‍ നേരിട്ടു പങ്കെടുക്കേണ്ട എഴുത്തുപരീക്ഷയുണ്ടാവും. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ പാനല്‍ ഇന്‍റര്‍വ്യൂവിന് വിളിക്കും. അന്തിമ തിരഞ്ഞെടുപ്പ് എഞ്ചിനീയറിങ് ബിരുദ പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുന്നതിനും ഫിസിക്കല്‍ ഫിറ്റ്നസ്സിനും വിധേയമായിരിക്കും.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്, കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുമെന്നും ജോലിക്കു തിരഞെടുക്കപ്പെട്ടാല്‍ അഞ്ചു വര്‍ഷം കമ്പനിയില്‍ സേവനമനുഷ്ട്ടിക്കുമെന്നും വ്യക്തമാക്കുന്ന അഞ്ചുലക്ഷം രൂപയുടെ സമ്മതപത്രം പ്രവേശനം നേടുംമുമ്പ് നല്‍കണം.

അപേക്ഷ

അപേക്ഷ ഓണ്‍ലൈന്‍ ആയി മാര്‍ച്ച് 12 വരെ www.intecc.com വഴി (കരിയേര്‍ഴ്സ് > ബില്‍ഡ് ഇന്ത്യ സ്കോളര്‍ഷിപ്പ് ലിങ്കുകള്‍ വഴി) നല്‍കാം.

13400 /-

www.intecc.com