*മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ സൗജന്യ യു.ജി.സി.-നെറ്റ്/ജെ.ആർ.എഫ്. പരീക്ഷാപരിശീലനം ആരംഭിച്ചു…*

യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ നടത്തുന്ന UGC-NET/JRF പരീക്ഷക്ക് വിദ്യാർത്ഥികളെ  സജ്ജരാക്കുന്നതിന്  വേണ്ടിയുള്ള സൗജന്യ പരിശീലന പരിപാടിയുടെ ഉദ്ഘാടനം 20/09/2025 ശനിയാഴ്ച രാവിലെ 10 മണിക്ക്   കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ശ്രീ. ഒ. എസ്. ശ്രീകുമാർ  നിർവഹിച്ചു. ബ്യൂറോ ഡെപ്യൂട്ടി ചീഫ് ശ്രീ. എൻ. ബിജു വിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സീനിയർ ക്ലാർക്ക് എ. ബിജു കുമാർ  സ്വാഗതവും, ക്ലാർക്ക് ശ്രീമതി. എസ്. ആർ. ശ്രുതി  കൃതജ്ഞതയും പറഞ്ഞു.