ക്രമ നമ്പർ |
ഒഴിവിന്റെപേര് |
വിദ്യാഭ്യാസയോഗ്യത |
യോഗ്യത |
റിമാർക്സ് |
1
|
കെ.എ.എസ് ഓഫീസർ (ജൂനിയർ ടൈം സ്കെയിൽ) ട്രെയിനി സ്ട്രീം 1, സ്ട്രീം 2, സ്ട്രീം 3
കാറ്റഗറി നമ്പർ : 01/2025 – 03/2025 (നേരിട്ടുള്ള നിയമനം) |
സ്ട്രീം 1
കേരള സർക്കാർ സ്ഥാപിത സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ള സർവ്വകലാശാലകൾ അല്ലെങ്കിൽ യു.ജി.സി അംഗീകൃത സർവ്വകലാശാലകൾ അല്ലെങ്കിൽ ഇന്ത്യാ ഗവൺമെന്റിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ നൽകിയിട്ടുള്ള പ്രൊഫഷണൽ കോഴ്സ് ഉൾപ്പെടെയുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബാച്ചിലർ ബിരുദം. സ്ട്രീം 2 കേരള സർക്കാർ സ്ഥാപിത സർവ്വകലാശാലകൾ അംഗീകരിച്ചിട്ടിട്ടുള്ള സർവ്വകലാശാലകൾ അല്ലെങ്കിൽ യു.ജി.സി അംഗീകൃത സർവ്വകലാശാലകൾ അല്ലെങ്കിൽ ഇന്ത്യ ഗവൺമെന്റിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ നൽകിയിട്ടുള്ള പ്രൊഫഷണൽ കോഴ്സ് ഉൾപ്പെടെയുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബാച്ചിലർ ബിരുദം II. കേരള സർക്കാരിന്റെ ഏതെങ്കിലും വകുപ്പിൽ ഫുൾ മെമ്പർ അല്ലെങ്കിൽ പ്രൊബേഷൻ വിജയകരമായി പൂർത്തിയാക്കിയവർ ആയിരിക്കണം. കൂടാതെ കെ.എ.എസ് വിശേഷാൽ ചട്ടം, 2018 ലെ ഷെഡ്യുൾ 1 (Annexure 1) ൽ പ്രതിപാദിക്കുന്ന വകുപ്പുകളിൽ ഒന്നാം ഗസറ്റഡ് ഓഫീസറോ അതിനു മുകളിൽ ഉള്ള ഉദ്യോഗസ്ഥരോ ആയിരിക്കരുത്. III. KS&SSR ചട്ടം 10(b) ൽ നിഷ്കർഷിച്ചിട്ടുള്ളത് പ്രകാരം സർക്കാർ സർവ്വീസിലെ ഏതെങ്കിലും കേഡറിൽ സേവനം റഗുലറൈസ് ചെയ്തിരിക്കണം. അല്ലെങ്കിൽ ഗവൺമെന്റ് സർവ്വീസിലെ ഒരു സൂപ്പർ ന്യൂമററി തസ്തികയിൽ രണ്ട് വർഷത്തിൽ കുറയാത്ത കാലയളവിൽ സേവനമനുഷ്ഠിച്ചിരിക്കുകയും ഗുരുതരമായ ശിക്ഷ (മേജർ പെനാൽറ്റ) ചുമതലപ്പെടുകയോ അല്ലെങ്കിൽ ഗുരുതരമായ ശിക്ഷയോ/ക്രിമിനൽ നടപടികളോ നേരിടുകയോ ചെയ്യാത്തവരും ആയിരിക്കണം. സ്ട്രിം 3 കേരള സർക്കാർ സ്ഥാപിത സർവ്വകലാശാലകൾ അംഗീകരിച്ചിട്ടിട്ടുള്ള സർവ്വകലാശാലകൾ അല്ലെങ്കിൽ യു.ജി.സി അംഗീകൃത സർവ്വകലാശാലകൾ അല്ലെങ്കിൽ ഇന്ത്യ ഗവൺമെന്റിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ നൽകിയിട്ടുള്ള പ്രൊഫഷണൽ കോഴ്സ് ഉൾപ്പെടെയുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബാച്ചിലർ ബിരുദം
|
പ്രായപരിധി :
സ്ട്രിം 1 21-32. ഉദ്യോഗാർത്ഥികൾ 02.01.1993 നും 01.01.2004 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ ) എന്നാൽ വയസ്സിളവ് ബാധകമാകുന്ന വിഭാഗങ്ങളെ സംബന്ധിച്ച് മേൽ തീയതികൾക്ക് മാറ്റം അനുവദനീയമാണ്. സ്ട്രീം 2 21-40. ഉദ്യോഗാർത്ഥികൾ 02.01.1985 നും 01.01.2004 നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ) എന്നാൽ വയസ്സിളവ് ബാധകമാകുന്ന വിഭാഗങ്ങളെ സംബന്ധിച്ച് മേൽ തീയതിതൾക്ക് മാറ്റം അനുവദനീയമാണ്. സ്ട്രീം 3 സ്ട്രീം മൂന്നിലേക്ക് അപേപക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 01.01.2025 ൽ 50 വയസ് തികയാൻ പാടില്ലാത്തതാണ്.
|
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 09.04.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ
അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in വകുപ്പ്: കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് ശമ്പളം ₹77,200 -1,40,500/-
|