ക്രമ നമ്പർ സ്കോളർഷിപ്പിന്റെ പേര് യോഗ്യത തുക റിമാർക്സ്
1 ബ്രിട്ടീഷ് ഷെവനിങ് സ്കോളര്‍ഷിപ്പ്

ബ്രിട്ടീഷ് ഷെവനിങ് സ്കോളര്‍ഷിപ്പ്

യൂ കെ യില്‍ ഉപരിപഠനത്തിനുള്ള ബ്രിട്ടീഷ് ഷെവനിങ് സ്കോളര്‍ഷിപ്പ് 2025-2026 പ്രോഗ്രാമ്മുകള്‍ക്ക് അപേക്ഷിക്കാം. യൂ കെ ഗവെണ്‍മെന്‍റിന്റെ ഇന്‍റെര്‍നാഷണല്‍ സ്കോളര്‍ഷിപ്പ് പ്രോഗ്രമ്മാണിത്. യൂ കെ യി ലെ പഠന ചിലവും ട്യൂഷന്‍ ഫീസും പൂര്‍ണമായും ഇതിലൂടെ ലഭിക്കും.

ബിരുദ, ബിരുദാനന്ദര പ്രോഗ്രാം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ IELTS പരീക്ഷ കുറഞ്ഞത് 6.5 ബാന്‍ഡോടെ പൂര്‍ത്തിയാക്കിയിരിക്കണം. അപേക്ഷ ഓണ്‍ലൈന്‍ ആയി www.chevening.org/apply വഴി അയക്കാം. പ്രായ പരിധിയില്ല. യൂ കെ യി ലെ സര്‍വകലാശാലകളില്‍ ഒരു വര്‍ഷത്തെ ബിരുദാനന്ദര പ്രോഗ്രാമ്മുകള്‍ക്കാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. അപേക്ഷകര്‍ക്ക് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ആവശ്യമാണ്. കോഴ്സ് പൂര്‍ത്തിയാക്കി രണ്ടു വര്‍ഷത്തിനകം മാതൃ രാജ്യത്തു തിരിച്ചെത്തണം. സയന്‍സ്, സോഷ്യല്‍ സയന്‍സ്, കൊമേഴ്സ്, ബിസിനെസ്സ് സ്റ്റഡീസ്, ജേര്‍ണലിസം തുടങ്ങി നിരവധി മേഖലകളില്‍ ബ്രിട്ടീഷ് ഷെവനിങ് സ്കോളര്‍ഷിനു അപേക്ഷിക്കാം. അപേക്ഷകര്‍ യൂ കെ യിലെ 3 സര്‍വകലാശാലകളില്‍ അഡ്മിഷന് അപേക്ഷിച്ചിരിക്കണം. അക്കാദമിക് മെറിറ്റ്, ഇന്‍റര്‍വ്യു, റഫറന്‍സ് ലെറ്റര്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.

www.chevening.org/apply

2

 

വിഖ്യാത  യൂറോപ്യൻ സർവകലാശാലകളിൽ സൗജന്യമായി മാസ്റ്റേഴ്സ് പഠനത്തിന് അവസരം നൽകുന്ന ഇറാസ്മസ് മുണ്ടസ് ജോയിന്റ് മാസ്റ്റേഴ്സ് സ്കോളർഷിപ്പുകളുടെ ഭാഗമാകാൻ അവസരം. വൈവിധ്യമേറിയ വിഷയങ്ങൾ, ഓരോ സെമസ്റ്റർ ഓരോ സർവകലാശാലയിൽ തുടങ്ങിയ ഒട്ടേറെ പ്രത്യേകതകൾ ഇതിനുണ്ട്.

യോഗ്യത

60 ശതമാനം മാർക്കോടുകൂടിയുള്ള ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത.  ഒന്നോ രണ്ടോ വർഷം  തൊഴില്പരിചയമുള്ളവർക്കും ഗവേഷണത്തിൽ മികവുപുലർത്തുന്നവർക്കും ബിരുദത്തിനു പുറമെ യോഗ്യതയുള്ളവർക്കും മുൻഗണന ലഭിക്കും.  ഇപ്പോൾ അവസാന വര്ഷം പഠിക്കുന്ന ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

ആനുകൂല്യങ്ങൾ

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് യൂണിവേഴ്സിറ്റി ഫീസ്, താമസം, ഭക്ഷണം, യാത്ര ചെലവ്, മെഡിക്കൽ ഇൻഷുറൻസ്, ലാപ്ടോപ്പ് ഉൾപ്പെടെയുള്ള പഠന സാമഗ്രികൾ എന്നിവക്കായി ഏതാണ്ട് 50 ലക്ഷം രൂപക്ക് തുല്യമായ യൂറോ ലഭിക്കും.  2000 മുതൽ 2500 വരെ സ്കോളർഷിപ്പുകളാണ്  ലോക വ്യാപകമായി നടക്കുന്നത്.  രണ്ടു വർഷത്തെ മാസ്റ്റേഴ്സ് പഠനം, ആറു മാസം വീതമുള്ള സെമസ്റ്ററായി നാല് യൂറോപ്യൻ രാജ്യങ്ങളിലായി പഠിക്കാൻ അവസരം ലഭിക്കും.  ഒരു വിദ്യാർത്ഥി രണ്ടു രാജ്യത്തെ രണ്ടു സർവകലാശാലകളിലെങ്കിലും പഠിക്കുന്ന തരത്തിലാണ് പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നത്.  യൂറോപ്പിലെ 600 – ഓളം സർവകലാശാലകലും ഉന്നത ഗവേഷണ സ്ഥാപനങ്ങളും ഫ്രഞ്ച് ഡെവലപ്മെന്റ് ഏജൻസി പോലുള്ള വികസന ഏജൻസികളും ഇറാസ്മുസ് മുണ്ടസ് പദ്ധതിയുടെ ഭാഗമാണ്.  വിശദ വിവരങ്ങൾക്ക് എന്ന വെബ് സൈറ്റ് സന്ദർശിക്കുക. വിശദ വിവരങ്ങൾക്ക് www.eacea.ec.europa.eu/sholarships/erasmus-mundas-catalogue_en) എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

 

 

 

3

 

എസ്.ബി.ഐ  ആശ സ്കോളർഷിപ്പ് : 20 ലക്ഷം രൂപ വരെ സഹായം.

 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫൗണ്ടേഷൻ, 9-12 വരെ ക്ലാസുകൾ, അണ്ടർ ഗ്രാഡുവേറ്റ്, പോസ്റ്റ് ഗ്രാഡുവേറ്റ് ഐഐടി / ഐ ഐ എം എന്നീ തലങ്ങളിൽ പഠിക്കുന്ന സാമ്പത്തികമായി പിന് നിരയിലുള്ള വിദ്യാർത്ഥികൾക്ക് നൽകുന്ന ആശ സ്കോളർഷിപ്പിന് ( SBI Platinum Jubilee  Asha 2025-26 ) 15 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.  ഡിപ്ലോമ വിദ്യാർഥികൾ അപേക്ഷിക്കേണ്ട.

9-12 സ്കൂൾ വിദ്യാർഥികൾ മുൻ വാർഷിക പരീക്ഷയിൽ 75% എങ്കിലും മാർക്ക് നേടിയിരിക്കണം.  പട്ടിക വർഗ വിഭാഗക്കാർക്ക് 65% മാർക്ക് മതി. പകുതി സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്ക്.  കൂടാതെ പട്ടികജാതിക്കും പട്ടിക വർഗത്തിനും 25%  സംവരണവും.  കുടുംബ വാർഷിക വരുമാന പരിധി  സ്കൂൾ തലത്തിൽ 3 ലക്ഷം രൂപ.  മികവനുസരിച്ച് പ്രോഗ്രാം പൂർത്തിയാക്കുന്നതിനു തുടർന്നുള്ള നിർദിഷ്ട വർഷങ്ങളിലും സഹായം ലഭിക്കും.  അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കാം.  അക്കാദമിക മികവും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും പരിഗണിച്ചാണ് പ്രാഥമിക സെലക്ഷൻ. തുടർന്ന് രേഖകളുടെ പരിശോധന, ടെലിഫോണ് ഇന്റർവ്യൂ  എന്നിവ നടത്തി അന്തിമ തിരഞ്ഞെടുപ്പ് നടത്തും.  അണ്ടർ ഗ്രാഡുവേറ്റ് / പോസ്റ്റ് ഗ്രാഡുവേറ്റ് തലങ്ങളിലെ പഠനം ഇന്ത്യയിലെ ഏറ്റവും ഉയർന്ന 300 എൻ ഐ ആർ എഫ് റാങ്കുകളിൽ പെടുന്ന മികച്ച സ്ഥാപനങ്ങളിലായിരിക്കണം.  വിദേശത്താണെങ്കിൽ 2024-25 ക്യൂ എസ് അഥവാ ടൈംസ് ഹയർ എജുക്കേഷൻ വേൾഡ് റാങ്കിങ്ങിൽ ഉയർന്ന 200 ൽ പെടണം.  വിദേശ പഠനത്തിന്  സഹായമുള്ളത്  പട്ടിക വിഭാഗത്തിന് മാത്രമാണ്.  www.sbiashascholarship.co.in എന്ന വെബ് സൈറ്റിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

 

 

4

 

 

എക്സെലന്‍സ് ഐഫല്‍ സ്കോളര്‍ഷിപ്പ്

ഫ്രഞ്ച് സര്‍ക്കാരിന്റ് പ്രധാനപ്പെട്ട സ്കോളര്‍ഷിപ്പ്  പദ്ധതിയാണ്  ഫ്രാന്‍സ് എക്സെലന്‍സ് ഐഫല്‍ സ്കോളര്‍ഷിപ്പ്.  ഫ്രാന്‍സിലെ പ്രമുഖ സര്‍വകലാശാലകളില്‍ മസ്റ്റേര്‍സ്, പി എച്ച് ഡി പഠനത്തിനായി ഈ സ്കോളര്‍ഷിപ്പ് അവസരമൊരുക്കുന്നു.

 

ഇന്‍ഡ്യയിലെ വിദ്യാര്‍ഥികല്‍ ആദ്യം അപേക്ഷിക്കേണ്ടത് കാമ്പസ് ഫ്രാന്‍സ് വഴി കോഴ്സിലെ പ്രവേശനത്തിന്.

* ആദ്യം പ്രവേശനം ഉറപ്പാക്കുക.  ഇതിന് വിദ്യാര്‍ഥി നേരിട്ടല്ല അപേക്ഷിക്കേണ്ടത്.  മസ്റ്റേര്‍സിനോ പി എച്ച് ഡി പ്രോഗ്രാമിനോ അഡ്മിഷന്‍ നല്കിയിട്ടുള്ള ഫ്രാന്‍സിലെ സര്‍വകലാശാല / ഗവേഷണ സ്ഥാപനമാണ് സ്കോളര്‍ഷിപ്പിന്‍റെ നടത്തിപ്പുകാരയ ഫ്രഞ്ച് മിനിസ്ട്രി ഫോര്‍ യൂറോപ്പ് ആന്ഡ് ഫോറീന്‍ അഫയേഴ്സിന് അപേക്ഷ നല്കേണ്ടത്.  വിദ്യാര്‍ഥി ആദ്യം ചെയ്യേണ്ടത് താഴെ പറയുന്ന വിഷയങ്ങളില്‍ ഫ്രാന്‍സിലെ ഏതെങ്ങിലും സ്ഥാപനത്തില്‍ പ്രവേശനം ഉറപ്പാക്കുകയാണ്‍.  അതിനായി ഇപ്പോള്‍ കാമ്പസ് ഫ്രാന്‍സ് ഇന്ത്യ (www.inde.campusfranceorg) വഴി അപേക്ഷിക്കണം.

*വിഷയങ്ങള്‍

സയന്‍സ് ആന്ഡ് ടെക്നോളജി , ബയോളജി ആന്ഡ് ഹെല്‍ത്ത്, ഇക്കോളജിക്കല്‍ ട്രാന്‍സിഷന്‍, മാത്തമാറ്റിക്സ് ആന്ഡ് ഡിജിറ്റല്‍ സയ്ന്‍സസ്, എഞ്ചിനീയറിങ്.

* ഹുമാനിറ്റീസ് ആന്ഡ് സോഷ്യല്‍ സയന്‍സ് : ഫ്രഞ്ച് ഹിസ്റ്ററി, ഭാഷ, സംസ്കാരം, ലോ ആന്ഡ് പൊളിറ്റിക്കല്‍ സയന്‍സ്, എക്കണോമിക്സ് ആന്ഡ് മാനേജ്മെന്‍റ്

*യോഗ്യത

പ്രത്യേക ശതമാനം മാര്‍ക്കോ ഗ്രേഡോ ക്രെഡിറ്റ് സ്കോറോ അപേക്ഷകന് വേണമെന്ന്‍ നിഷ്കര്‍ഷിക്കുന്നില്ല.  പഠനേതര വിഷയങ്ങളിലുള്ള നേട്ടങ്ങളും തിരഞ്ഞെടുപ്പിന് മാനദണ്ഡമായേക്കാം.  മസ്റ്റേര്‍സിന് പ്രായം പരമാവധി 29 വയസ്സ്.  പി എച്ച് ഡി ക്കു  35 വയസ്സ്.  ഇപ്പോള്‍ ഫ്രാന്‍സില്‍ പടിക്കുന്നവര്‍ക്ക് മസ്റ്റേര്‍സ് നു അപേക്ഷിക്കാന്‍ കഴിയില്ല.  എന്നാല്‍  മസ്റ്റേര്‍സ് നു  പാദിക്കുന്നവര്‍ക്ക് പി എച്ച് ഡി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം.  ഇവര്‍ക്ക് മുന്‍ഗണന ലഭിക്കും.

*കാലയാളവ്

മസ്റ്റേര്‍സ് : രണ്ടു വര്ഷം, ഒരു വര്ഷം, എം ടെക് /എം എസ് എന്‍ജിനിയറിങ് പ്രോഗ്രാമ്മുകള്‍ക്ക് 36 മാസം.

പി എച്ച് ഡി 36 മാസം

* നിബന്ധനകള്‍

ഫ്രാന്‍സിലെ സര്‍വകലാശാലകള്‍ അവര്‍  തിരഞ്ഞെടുത്ത വിദ്യാര്‍ത്തികള്‍ക്ക് വേണ്ടിയുള്ള സ്കോളര്‍ഷിപ്പിന് 2026 ജനുവരി 8 നു മുന്പായി അപേക്ഷിച്ചിരിക്കണം.  സെപ്റ്റംബര്‍ മുതല്‍ നവംബര്‍ 30 വരെയുള്ള കാലയളവില്‍ വിദ്യാര്‍ഥി യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന് പഠനം തുടങ്ങിയിരിക്കണം.  ഫ്രഞ്ച് സര്‍ക്കാരിന്റെ മറ്റ് സ്കോളര്‍ഷിപ്പുകളുമായോ യൂറോപ്യന്‍ യൂണിയന്‍റെ  സ്കോളര്‍ഷിപ്പ് പ്രോഗ്രാമുകളുമായോ ചേര്‍ത്തു ഉപയോഗിക്കാന്‍ പാടില്ല.  പഠന പ്രവര്‍ത്തനത്തിലെ പുരോഗതി അനുസരിച്ചു മാത്രമേ സഹായധനം തുടരുകയുള്ളൂ.

*പഠനമാധ്യമം  

ഫ്രഞ്ച് ഭാഷ, സാഹിത്യം, ചരിത്രം എന്നിവ ഒഴികെയുള്ള വിഷയങ്ങളില്‍ പഠന മാധ്യമം ഇഗ്ലീഷാണ്.  ഐ ഇ എല്‍ ടി എസ് സ്കോര്‍ വേണം.  എന്നാല്‍, അതുമായി സ്കോളര്‍ഷിപ്പ് എജെന്‍സിക്ക് ബന്ധമില്ല.  പ്രവേശനം നല്‍കുന്ന സര്‍വകലാശാലയാണ് ഇത്തരം കാര്യങ്ങള്‍ വിലയിരുത്തേണ്ടത്.

ആനുകൂല്യങ്ങള്‍

*മാസ്റ്റേര്‍സ് : പ്രതിമാസം 1200 യൂറോ  ( ഏകദേശം Rs. 1.08 ലക്ഷം)

*പി എച്ച് ഡി : പ്രതിമാസം 2100 യൂറോ  ( ഏകദേശം Rs. 1.9 ലക്ഷം)

മറ്റ് അനുകൂല്യങ്ങള്‍ : അന്തര്‍ദേശീയ വിമാന യാത്രയും ഫ്രാന്‍സിനുള്ളിലെ ഗതാഗത ചെലവുകളും.  മെഡിക്കല്‍ ഇന്‍സുരന്‍സ്.  താമസ സൌകര്യത്തിന് ധന സഹായം.  ഫ്രഞ്ച് സാംസ്കാരിക പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം.  ട്യൂഷന്‍ ഫീസ് സ്കോളര്‍ഷിപ്പില്‍ ഉള്‍പ്പെട്ടിട്ടില്ല.  ഫ്രെഞ്ച് പബ്ലിക് യൂണിവേര്‍സിറ്റികളില്‍ നാമമാത്രമായ ട്യൂഷന്‍ ഫീസ് മാത്രമേ ഉള്ളൂ.  പല യൂണിവേര്‍സിറ്റികളിലും ഐഫല്‍ സ്കോലേര്‍ഴ്സില്‍ നിന്നും ഫീസ് ഈടാക്കില്ല.

ചെയ്യേണ്ട കാര്യങ്ങള്‍

2025 നവംബര്‍ : അനുയോജ്യമായ കോഴ്സുകള്‍ തിരഞ്ഞെടുക്കുകയും അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന സര്‍വകലാശാലകളുടെ അവസാന തീയതികള്‍ പരിശോധിക്കുക്കയും ചെയ്യുക.  തുടര്ന്ന്  സര്‍വകലാശാലയില്‍ പ്രവേശനത്തിനുള്ള അപേക്ഷയും ഐഫല്‍ സ്കോളര്‍ഷിപ്പ് തല്‍പര്യ പത്രവും കാമ്പസ് ഫ്രാന്‍സ് വഴി നല്കുക.  തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാര്‍ച്ച് അവസാനം കാമ്പസ് ഫ്രാന്‍സ് ഇന്ത്യയില്‍ നിന്ന്‍ അറിയിപ്പ് ലഭിക്കും.  വിവരങ്ങള്‍ക്ക് www.campusfrance.org/en /eiffel-scholarship-program-of-excellence