ക്രമ നമ്പർ | സ്കോളർഷിപ്പിന്റെ പേര് | യോഗ്യത | തുക | റിമാർക്സ് |
1 |
സെന്‍ട്രല്‍ സെക്ടര്‍ സ്കോളര്‍ഷിപ്പ് |
കോളേജ് / സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുളള 2024 -25 വര്‍ഷത്തെ സെന്‍ട്രല്‍ സെക്ടര്‍ സ്കോളര്‍ഷിപ്പിന് ഒക്ടോബര്‍ 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. നിലവിലുള്ള സ്കോളര്‍ഷിപ്പ് പുതുക്കുന്നതിനും ഇതേ തീയതി വരെ അപേക്ഷിക്കാം. ഹയര്‍ സെക്കണ്ടറി, വി എച്ച് എസ് ഇ ബോര്‍ഡുകള്‍ നടത്തിയ 2024 ലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളില്‍ 80 പെര്‍സെൻടൈല്‍ മാര്‍ക്ക് നേടി റെഗുലര്‍ ബിരുദ കോഴ്സിലെ ഒന്നാം വര്‍ഷ ക്ലാസ്സിൽ ചേര്‍ന്ന് പഠിക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്കോളര്‍ഷിപ്പ് നൽകുക അപേക്ഷിക്കുന്നവരുടെ പ്രായം 18-25 വയസ്സ് ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം നാലര ലക്ഷം രൂപ കവിയരുത്. www.scholarships.gov.in എന്ന ദേശീയ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്‍റ്, വരുമാനം /യോഗ്യത /ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ പ്രിന്‍സിപ്പൽ നല്കിയ പ്രവേശന റിപ്പോര്‍ട്ട് എന്നിവ കോളേജില്‍ നല്കണം. |
ബിരുദതലത്തില്‍ 12,000 രൂപ, ബിരുദാനന്തരതലത്തില്‍ 20,000 രൂപ എന്ന ക്രമത്തിലാണ് വാര്‍ഷിക സ്കോളര്‍ഷിപ്പ് |
കൂടുതല്‍ വിവരങ്ങള്‍ക്ക് – www.scholarships.gov.in |