പത്താം ക്ലാസ് കഴിഞ്ഞോ പ്ലസ് ടു കഴിഞ്ഞോ, വിദ്യാർത്ഥികളും രക്ഷിതാക്കളും മുഖാമുഖം നിൽക്കുന്ന വലിയ ചോദ്യമാണ് എന്ത് കോഴ്സ് പഠിക്കണം?എന്നത്. ഒരു കോഴ്സ് തിരഞ്ഞെടു ക്കുന്നത് ഒരു തൊഴിലിനുവേണ്ടി മാത്രമല്ല, ഒരു അനുയോജ്യമായ ജീവിതപാത തിരഞ്ഞെ ടുക്കുന്നതു കൂടിയാണ്. അതുകൊണ്ടുതന്നെ, കോഴ്സ് തിരഞ്ഞെടുപ്പ് ഒരു ധാരണാപരമായ,വ്യക്തി പരമായ, തീരുമാനമായിരിക്കണം.
കോഴ്സ് എങ്ങനെ തിരഞ്ഞെടുക്കാം ?
- ആഗ്രഹവും കഴിവും വിലയിരുത്തുക : നിങ്ങൾക്ക് താല്പര്യമുള്ള വിഷയങ്ങളാണ് സ്ഥിരതയുള്ള പഠനത്തിന് പ്രചോദനമാകുന്നത്.
- തൊഴിൽ സാധ്യതകൾ പരിശോധിക്കുക. നിങ്ങൾ തിരഞ്ഞെടുക്കുന്ന കോഴ്‌സിന് ശേഷം എന്തൊക്കെ ജോലി സാധ്യതകൾ ഉണ്ട് എന്നത് മനസ്സിലാക്കുക.
- കോളേജ്/യൂണിവേഴ്സിറ്റികളുടെ അംഗീകാരം : നല്ല കോളേജിൽ പഠിക്കുന്നത് പ്ലേസ്‌മെന്റിനും മാർഗ്ഗദർശനത്തിനും സഹായകരമാണ്.
- ഭാവിയിലെ സാധ്യതകൾ (Future Trends ): ഇന്നത്തെ ലോകത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ഡാറ്റ സയൻസ് , ക്ലൈമറ്റ് സയൻസ്, ഹെൽത്ത് കെയർ തുടങ്ങിയ മേഖലകളാണ് നിലവിൽ ഉയർന്ന് വരുന്നത് .
കോഴ്സ്കളുടെ തരം
- അക്കാദമിക് കോഴ്സുകൾ: സാമ്പ്രദായിക പഠനത്തിന് അനുയോജ്യമായ കോഴ്സുകൾ:
- പ്ലസ് ടു ന് ശേഷം : BA , BSc , B.Com.
- ഡിഗ്രിക്ക് ശേഷം :MA , Msc , M com
- തൊഴിൽ പരമായ കോഴ്സുകൾ (Professional Courses ) : തൊഴിൽ ലക്ഷ്യമാക്കി പഠിക്കേണ്ട കോഴ്സുകൾ
Engineering (B.Tech/M.Tech)
Medical(MBBS), BDS, BAMS, BHMS)
Law (LLB, LLM)
Management(BBA, MBA), Nursing, Pharmacy.
- ടെക്നിക്കൽ / ഡിപ്ലോമ കോഴ്സുകൾ : തത്സമയം തൊഴിൽ ലഭിക്കാൻ സഹായിക്കുന്ന കോഴ്സുകൾ
- ITI, Polytechnic (Electrical, Civil, Mechanical)
- Computer Hardware, Net working
- Animation, Graphic Design
- സ്കിൽ ഡെവലപ്മെന്റ് കോഴ്സുകൾ : സ്വയം തൊഴിൽ തുടങ്ങുന്നതിനു സഹായിക്കുന്ന കോഴ്സുകൾ.
- Beauty Therapy
- Tailoring & Fashion Design
- Mobile Repairing
Cooking & Baking
Digital Marketing
- ഓൺലൈൻ കോഴ്സുകൾ : വീട്ടിലിരുന്ന് പഠിക്കാവുന്ന സൗകര്യങ്ങൾ
- Coursera, Udemy, Entry App, Google Certification Courses
- Spoken English, Coding, Data Entry, MS Office
- ഇന്ത്യയിൽ വ്യാപകമായി തിരഞ്ഞെടുക്കുന്ന കോഴ്സുകൾ
സയൻസ് വിഭാഗം:
- BSc Physics/Chemistry/Biology/Mathematics
- Tech/BE-Engineering
- MBBS, BDS,BAMS-Medical
- Sc Nursing
- Pharm/D.Pharm
കോമേഴ്സ് വിഭാഗം:
- Com (Finance, Computer Application, Taxation)
- BBA(Bachelor of Business Administration)
- CA/CMA/CS
- Hotel Management
- Logistics & Supply chain management
ആർട്സ് &ഹ്യൂമാനിറ്റീസ്
- BA English/Malayalam/Economics/Sociology
- BSW (Social Work)
- Journalism and Mass communication
- Fine arts/Performing arts
- Foreign Languages
ന്യൂ ജെനറേഷൻ കോഴ്സ്കൾ :
- Des (Design)
- Animation/Multimedia
- Data Science/Artificial Intelligence
- Cyber security
- Digital Marketing
- Aviation & Hospitality
- Event Management
സ്കിൽ ബേസ്ഡ് കോഴ്സുകൾ
- Diploma & ITI Courses(Electrician, Plumber, Mechanic)
- Paramedical Courses
- Beauty & Wellness
- Fashion Designing
- Photography
- App Development /Web Development
- Tally/Accounting Software
കോഴ്സ് പഠിച്ചതിനു ശേഷമുള്ള സാധ്യതകൾ :
- Government Jobs: PSC, UPSC, SSC, Banking
- Private Sector: IT Companies, Hospitals, MNCs
- Freelancing/Business Opportunities
- Higher Studies-PG, MBA, MS, Research
ഒരു കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ അതിന്റെ ആകർഷണമല്ല, നിങ്ങളുടെ താല്പര്യവും കഴിവും ഭാവിയിലെ സാധ്യതകളും കൂടി പരിഗണിച്ചിരിക്കണം. ഒരിക്കൽ തിരഞ്ഞെടുക്കുന്ന കോഴ്സ്, നിങ്ങളുടെ ജീവിതത്തെ പരിവർത്തനം ചെയ്യാവുന്ന ശക്തിയുള്ളതാണെന്നത് മറക്കരുത്. തൊഴിൽ ഒരു ഉപജീവനമാർഗം മാത്രമല്ല. അതൊരു ആത്മാർത്ഥമായ ജീവിതയാത്രയാണ്. നിങ്ങളെ മനസ്സിലാക്കാനും, നിങ്ങളുടെ കഴിവുകൾ ലോകം അറിയാനുമായി ജോലിയെ ഉപയോഗിക്കുക. ഒരു ചെറിയ സംരഭം ആയാലും അതിൽ ആത്മാർത്ഥതയുണ്ടെങ്കിൽ അത് നിങ്ങളുടെ ജീവിതത്തെ മാറ്റുമെന്നത് ഉറപ്പാണ്.
| ഈ ബ്ലോഗിൽ രേഖപ്പെടുത്തിയിരിക്കുന്ന അഭിപ്രായങ്ങൾ ലേഖകരുടെതാണ്. അത് സർക്കാരിന്റെയോ വകുപ്പിന്റെയോ ആകണമെന്നില്ല |
