തൊഴിൽ എന്നത് ഒരാളുടെ ജീവിത രീതിയെ നിർണ്ണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങ ളിലൊന്നാണ്. വരുമാനം നേടുന്നതി നായി വ്യക്തി ചെയ്യുന്ന നിയമാനുസൃത പ്രവർത്തനങ്ങ ളെയാണ് തൊഴിൽ എന്ന് പറയുന്നത്. ഇതിലൂടെ വ്യക്തിക്കും,സമൂഹത്തിനും സാമ്പത്തിക വളർച്ച ഉണ്ടാകുന്നു.

തൊഴിൽ എന്തുകൊണ്ടാണ് അതിവിശേഷം?

  • ആത്മ വിശ്വാസം &സ്വാഭിമാനം:ജോലിയുള്ളവന് ആത്മാഭിമാനം കൂടുന്നു
  • സാമ്പത്തിക സ്വാതന്ത്ര്യം : വരുമാനം കിട്ടുന്നതിലൂടെ സാമ്പത്തിക നില മെച്ചപ്പെടുന്നു
  • സാമൂഹിക അംഗീകാരം:തൊഴിൽ സാമൂഹിക ഉന്നമനത്തിന് കാരണമാകുന്നു.
  • ജീവിത ലക്ഷ്യങ്ങൾ:ഒരാൾക്ക് തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്നു.

തൊഴിലിന്റെ തരം:

  1. സർക്കാർ തൊഴിൽ (Government Jobs): സ്ഥിരതയും പെൻഷനും ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ: ഉദാഹരണം : അദ്ധ്യാപകൻ , പോലീസ് , ബാങ്ക് ഉദ്യോഗസ്ഥൻ, ഉദ്യോഗ വിഭാഗം ഉദ്യോഗസ്ഥൻ.
  2. സ്വകാര്യ ജോലി (Private Sector Jobs ): വിവിധ കമ്പനികളിൽ അവസരങ്ങൾ. ഉദാഹരണം : ഐ ടി മേഖല ,ഫിനാൻസ് മാർക്കറ്റിംഗ് ,ഹെൽത്ത് കെയർ
  3. സ്വയം തൊഴിൽ (Self Employment): സ്വന്തമായി ബിസിനസ് തുടങ്ങുക ഉദാഹരണം :Tailoring, Café, Freelancing, Online shop.
  4. കരാർ ജോലി (Part time Jobs): സമയം നിയന്ത്രിച്ച് ചെയ്യാവുന്ന ജോലി. ഉദാഹരണം :Zomato, Uber, Freelance Writing, Tution..

 

പുതിയ തൊഴിൽ സാദ്ധ്യതകൾ

  1. ഡിജിറ്റൽ മേഖലയിലെ ജോലി : Web development ,Digital marketing ,Content Creation
  2. ഗവൺമെന്റ് സ്കീമുകൾ വഴി തൊഴിൽ:     MNREGA , Kudumbasree , PMEGP , Skill India .
  3. വിദേശരാജ്യങ്ങളിലെ തൊഴിൽ : നഴ്സിംഗ് ,കൺസ്ട്രക്ഷൻ , ഹോസ്പിറ്റാലിറ്റി, ടെക്നിക്കൽ മേഖല

തൊഴിൽ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

നിങ്ങളുടെ ആഗ്രഹങ്ങളും കഴിവുകളും മനസ്സിലാക്കുക

  • സമൂഹത്തിലെ ആവശ്യകതകൾ പഠിക്കുക
  • തൊഴിൽ പരിശീലനം /സ്കിൽ ഡവലപ്പ്മെന്റ് ലഭ്യമാക്കുക
  • നല്ല മാർഗ്ഗ ദർശനം തേടുക – അധ്യാപകർ, കരിയർ കൌൺസിലർമാർ
  • നിരന്തരം പഠിക്കാനുള്ള മനോഭാവം നിലനിർത്തുക

തൊഴിൽ തേടുന്നവർക്ക് ചില മാർഗ്ഗ നിർദേശങ്ങൾ

  • Kerala PSC, UPSC , SSC ,IBPSപോലുള്ള പരീക്ഷകൾക്കായി  തയ്യാറാവുക
  • Skill India, ASAP Kerala,PMKVYപോലുള്ള സ്കിൽ ട്രെയിനിംഗുകൾ ഉപയോഗിക്കുക
  • NCS  (National  Career Service ), Employment Exchangeതുടങ്ങിയവയിൽ രജിസ്റ്റർ ചെയ്യുക
  • Resume &Interviewനൈപുണികൾ വളർത്തുക.

 

എംപ്ലോയ്മെന്റ് വകുപ്പിന്റെ കീഴിലുള്ള കരിയർ ഡെവലപ്മെന്റ് സെന്ററുകൾ, എംപ്ലോയബിലിറ്റി സെന്ററുകൾ, പി എസ് സി ഫെസിലിറ്റേഷൻ സെന്ററുകൾ, യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ &ഗൈഡൻസ് ബ്യൂറോകൾ, മോഡൽ കരിയർ സെന്ററുകൾ എന്നിവ സന്ദർശിച്ച് തൊഴിൽ ലഭ്യത ഉറപ്പുവരുത്തുക.

തൊഴിൽ ലഭിക്കാൻ വേണ്ടത് :

  • വിദ്യാഭ്യാസ യോഗ്യത: കുറഞ്ഞത് സാക്ഷരത നേടുക എന്നത് മുതൽ ഉയർന്ന വിദ്യാഭ്യാസം വരെ
  • നൈപുണി വികസനം:Technical /സോഫ്റ്റ് സ്‌കിൽസ് (ജോലിയുമായി ബന്ധപ്പെട്ട കഴിവുകൾ)
  • പരീക്ഷകൾ :PSC , UPSC Bank  Exams, Placement Tests
  • നൈപുണ്യ പരിശീലനം:Govt. ITIs , Polytechnics , NSDC കോഴ്സ്കൾ

തൊഴിൽ നൈപുണികൾ എങ്ങനെ നേടാം

Skill Development Centers, Online platforms(Coursera, Entri, Google Learn, You Tube), Apprenticeship/Internship Career Guidance Programmes എന്നിവയിലൂടെ വിവധതരത്തിലുള്ള നൈപുണികൾ സ്വായത്തമാക്കാം.

ഓർക്കേണ്ടത്

തൊഴിൽ എന്നത് വെറും വരുമാനമല്ല, നമ്മുടെ സ്വാതന്ത്രത്തിന്റെ അടിത്തറയും ആകുന്നു.തൊഴിൽ തിരഞ്ഞെടുക്കുമ്പോൾ സ്വന്തം കഴിവുകളും, താല്പര്യവും പരിഗണിക്കേ ണ്ടതാണ്.

          ഇന്നത്തെ ലോകത്ത് തൊഴിൽ വേണമെങ്കിൽ പഠനവും, പരിശീലനവും, പരിശ്രമവും ആവശ്യമാണ്.തൊഴിലിന്റെ ദിശ തിരിച്ചറിയുക, നൈപുണ്യം വികസിപ്പിക്കുക, അവസര ങ്ങൾ ഉപയോഗപ്പെടുത്തുക.  തൊഴിൽ ഒരു ഉപജീവനമാർഗം മാത്രമല്ല, അതൊരു ആത്മാർ ത്ഥമായ ജീവിതയാത്രയാണ്.  നിങ്ങളെ മനസ്സിലാക്കാനും, നിങ്ങളുടെ കഴിവുകൾ ലോകം അറിയുവാനുമായി ജോലിയെ ഉപയോഗിക്കുക.  ഒരു ചെറിയ സംരംഭം ആയാലും അതിൽ ആത്മാർത്ഥതയുണ്ടെങ്കിൽ അത് നിങ്ങളുടെ ജീവിതത്തെ മാറ്റുമെന്ന് ഉറപ്പാണ്.

ഈ ബ്ലോഗിൽ രേഖപ്പെടുത്തിയിരിക്കുന്ന അഭിപ്രായങ്ങൾ ലേഖകരുടെതാണ്. അത് സർക്കാരിന്റെയോ വകുപ്പിന്റെയോ ആകണമെന്നില്ല