തൊഴിൽ വിപണി അതിവേഗത്തിൽ മാറിക്കൊണ്ടിരി ക്കുന്നു.നിർമിതി ബുദ്ധിയും അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ഭാവിയിലെ ജോലികളിൽ നിർമിതി ബുദ്ധി സ്വാധീനം വളരെ വലുതായിരിക്കു മെന്ന് വർത്തമാനകാല പ്രവണതകൾ കാണിച്ചു തരുന്നുണ്ട്. ചില പാരമ്പര്യ ജോലികൾ ഇല്ലാതാകു മ്പോൾ, അതിലധികം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. AI യുടെ വളർച്ച യോട് ചേർന്ന്, വിവിധ മേഖലകളിൽ പുതിയ തൊഴിൽ സാധ്യതകൾ ഉയരുന്നു. കോഴ്സുകളും ജോലിയും മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതോടൊപ്പം ഈയൊരു കാലഘട്ടത്തിലേക്ക് അനുയോജ്യമായ നൈപുണികൾ കൂടി കൈവരിക്കു ന്നവർക്ക് മാത്രമേ ഈ മത്സര ലോകത്ത് പിടിച്ചുനിൽക്കാനും മുന്നേറാനും സാധിക്കൂ. പുതിയ സാഹചര്യത്തിൽ ഭാവി കരിയറുകളെ രൂപപ്പെടുത്തുന്ന പ്രധാനപെട്ട ചില പ്രവണതകൾ പരിശോധിക്കാം
- ആർട്ടിഫിഷൽ ഇന്റലിജൻസും മെഷീൻ ലേണിംഗും:- ആർട്ടിഫിഷൽ ഇന്റലിജൻസ് വ്യവസായങ്ങളെ അതിവേഗം പരിവർത്തനം ചെയ്യുന്നു സംവിധാനങ്ങൾ വികസിപ്പി ക്കാനും നടപ്പിലാക്കാനും കൈകാര്യം ചെയ്യാനും കഴിയുന്ന പ്രൊഫഷനു കൾക്ക് ആവശ്യം ഏറിവരുന്നഈ കാലഘട്ടത്തിൽ ജനറേറ്റീവ് എ ഐ പ്രാധാന്യം വർദ്ധിച്ചുവരുന്ന മേഖലയാണ്. മെഷീൻ ലേണിംഗ് മോഡലുകളും അൽഗോരിതങ്ങളും വികസിപ്പിക്കുന്നു
- സൈബർ സുരക്ഷ:- സാങ്കേതികവിദ്യയിലുള്ള നമ്മുടെ ആശയവും കണ്ടുപിടിത്ത ങ്ങളും വർദ്ധിക്കുന്നതിനനുസരിച്ച് തട്ടിപ്പുകളുടെ സാധ്യതയും വർദ്ധിക്കുന്നു. സെൻസിറ്റീവ് ഡാറ്റയും നിർണായകമായ അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിന് സൈബർ സുരക്ഷാ പ്രൊഫഷണലുകളുടെ പ്രാധാന്യം വർധിച്ചുവരുന്നു.
- ഡാറ്റാ സയൻസും ഡാറ്റാ അനലിറ്റിക്സും:- പുതിയ കാലത്തു ഡാറ്റയാണ് ഏറ്റവും വിലകൂടിയ മൂലധനവും ഇന്ധനവും. പരമാവധി ഡാറ്റകൾ ഉപയോഗപ്പെടുത്തി വിശകലനം ചെയ്ത് മേഖലകളിലെഭാവി പ്രവചനങ്ങളോ ശുപാർശകളോ നടത്തുന്നതിനുള്ള മോഡലുകളും സാങ്കേതികവിദ്യയും വികസിപ്പിക്കുന്നത് ഡാറ്റാ സയൻ്റിസ്റ്റുകളാണ്. നിർമിതി ബുദ്ധി ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന മേഖല കൂടിയാണിത്.
- സോഫ്റ്റ്വെയർ ഡെവലപ്പർ:- ചെറുതും വലുതുമായ എല്ലാ ആധുനിക ബിസിനസുകളും സോഫ്റ്റ്‌വെയർ അധിഷ്ഠിതമാണ്. ക്ലൗഡ് കമ്പ്യൂട്ടിംഗ് തുടങ്ങിയ നൂതന സാങ്കേതികവിദ്യയിൽ വൈദഗ്ധ്യം ഉള്ള സോഫ്റ്റ്‌വെയർ ഡെവലപ്പർമാർക്ക് ഡിമാൻഡ് വർധിക്കും.
- ആരോഗ്യ മേഖല:- രോഗിപരിചരണത്തിന് മനുഷ്യബന്ധം അനിവാര്യമായി തുടരുമെങ്കിലും മെഡിക്കൽ ഡാറ്റ വിശകലനം ചെയ്യുന്നതിനും ചികിത്സ ഓപ്ഷനുകൾ നിർദ്ദേശിക്കുന്നതിനും നിർമിതബുദ്ധി നിർണായക സ്വാധീനം ചെലുത്തും. ആയുർ ദൈർഘ്യം കൂടിവരുന്ന പുതിയ സാഹചര്യത്തിൽ നഴ്‌സ് പ്രാക്ടീഷണർ, മറ്റ് ഹെൽത്ത് കെയർ ജോലി സാദ്ധ്യതകൾ വർധിച്ചുവരുന്നു.
- പുനരുപയോഗ ഊർജ്ജവും സുസ്ഥിരതയും:-സുസ്ഥിര ഊർജ്ജ സ്രോതസ്സുകളി ലേക്കുള്ള ആഗോളമാറ്റം പുനരുപയോഗ ഊർജ്ജ എൻജിനീയറിങ്, പരിസ്ഥി തി ശാസ്ത്രം, വായുജല അന്തരീക്ഷ മലിനീകരണം, കാലാവസ്ഥാവ്യതിയാനം തുടങ്ങിയ മേഖലകളിൽ അവസരങ്ങൾ സൃഷ്ടിക്കുന്നു.
- മാനസികാരോഗ്യം തെറാപ്പിസ്റ്റുകളും കൗൺസിലർമാരും:- പുതിയ മത്സര ലോകത്തു ന്യൂക്ലിയർ കുടുംബ വ്യവസ്ഥിതിയിൽ അനുഭവപ്പെടുന്ന മാനസിക പ്രശ്നങ്ങൾക്കു തെറാപ്പിസ്റ്റുകളുടെയും കൗൺസിലർമാരുടെയും സേവനം അനിവാര്യമായിരിക്കുന്നു. എ ഐ ചാറ്റ് ബോട്ടുകൾ അടിസ്ഥാന മാർഗ്ഗനിർദ്ദേശം നൽകിയേക്കാമെങ്കിലും മാർഗ്ഗനിർദ്ദേശങ്ങളും കൗൺസിലിംഗ് തെറാപ്പികളും നൽകാൻ സഹാനുഭൂതി, ക്ഷമ, സജീവമായ ശ്രവണശേഷി, വിശ്വാസ്യത, അനുകമ്പ, മനുഷ്യ വികാരങ്ങളെ കുറിച്ചുള്ള ധാരണ, മനസ്സിലാക്കാനുള്ള കഴിവ് തുടങ്ങിയ മാനുഷിക കഴിവുകൾ ആവശ്യമാണ്.
- ഫൈനാൻസ് ആൻഡ് മാർക്കറ്റിംഗ്:- ആഗോള സാമ്പത്തിക വിപണികളുടെ വർദ്ധിച്ചുവരുന്ന സ്വാധീനം കാരണം പുതിയ സാങ്കേതികവിദ്യയിൽ വൈദഗ്ധ്യം ഉള്ള ഫൈനാൻസ് ആൻഡ് മാർക്കറ്റിംഗ് പ്രൊഫഷണലുകളുടെ ആവശ്യകത ഏറി വരുന്നു.
- അധ്യാപകർ:- എ ഐ ടീച്ചർമാർ വിവര ആശയ കൈമാറ്റത്തിന് സഹായിക്കുമെങ്കിലും മൂല്യ വർധിത സാമൂഹിക ഉത്തരവാദിത്തമുള്ള തലമുറയെ വാർത്തെടുക്കുന്നതിൽ അധ്യാപകരുടെ പങ്ക് അനിവാര്യമാണ്. AI മോഡലുകൾക്ക് കോൺടെക്സ്റ്റു പഠിപ്പിക്കുന്ന AI Trainer വളർന്നു വരുന്ന തൊഴിൽ മേഖലയാണ്.
- നിയമപ്രഫഷണലുകളും നിയമനിർവഹണ ഉദ്യോഗസ്ഥരും:- ധാർമിക ന്യായവാദം പ്രയോഗിക്കാനോ വികാരങ്ങൾ വ്യാഖ്യാനിക്കാനോ സെൻസിറ്റീവ് സാഹചര്യങ്ങളിൽ സൂക്ഷ്മമായ തീരുമാനങ്ങൾ എടുക്കാനോ നിർമിതബുദ്ധിക്കു കഴിയില്ലെങ്കിലും നിയമപരമായ രേഖകൾ വിശകലനം ചെയ്യുന്നതിനും കേസ് ഫലങ്ങൾ പ്രവചിക്കുന്നതിനും പുതിയ സാങ്കേതികവിദ്യ വളരെ വലിയ രീതിയിൽ സഹായിക്കും.
- പാചകവിദഗ്ധർ :- പാചകം എന്നത് സർഗാത്മകത, സാങ്കേതികത, സാംസ്കാരിക പാരമ്പര്യങ്ങൾ, രുചി വൈവിധ്യങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന ഒരു കലയാണ്. എ ഐ- യ്ക്ക് ഭക്ഷണ പദ്ധതികൾ നിർദ്ദേശിക്കാനും പാചക പ്രക്രിയകൾ ചെയ്യാനും കഴിയുമെങ്കിലും ഒരു വിദഗ്ധനായ പാചകക്കാരൻ കൊണ്ടുവരുന്ന വൈദഗ്ദ്ധ്യം, ഇന്ദ്രിയ അനുഭവം എന്നിവ അതിന് ഉണ്ടാവില്ല.
- കൃഷിയും ഭക്ഷ്യസുരക്ഷയും:-കാർഷിക രംഗത്ത് നിർമിത ബുദ്ധി ഉൾപ്പെടെ യുള്ള സാങ്കേതിക വിദ്യകളുടെ വർദ്ധിച്ചു വരുന്ന ഉപയോഗവും കാലാവസ്ഥ വ്യതിയാനവും കാർഷിക, അനുബന്ധ രംഗത്ത് പുതിയ അവസരങ്ങൾ തുറന്നു തരുന്നു.
- ഗവേഷകരും ശാസ്ത്രജ്ഞരും:- വലിയ ഡാറ്റ സെറ്റുകൾ വിശകലനം ചെയ്യുന്നതിൽ എ ഐ മികവ് പുലർത്തുന്നുണ്ടെങ്കിലും, സിദ്ധാന്തങ്ങൾ വികസിപ്പിച്ചു കൊണ്ടും കണ്ടെത്തലുകൾ വിലയിരുത്തി കൊണ്ടും പുതിയ കണ്ടെത്തലുകൾക്ക് തുടക്കമിട്ടു കൊണ്ടും ഗവേഷണത്തെ മുന്നോട്ടു നയിക്കുന്നത് മനുഷ്യശാസ്ത്രജ്ഞരാണ്. ഓട്ടോമേഷൻ, റോബോട്ടിക് സിസ്റ്റങ്ങൾ വികസിപ്പിക്കുന്ന Automation & Robotics Engineerവളർന്നു വരുന്ന തൊഴിൽ മേഖലയാണ്
- VR/ARഡെവലപ്പർ, AI ഡിസൈനർ:- കല, ഡിസൈൻ, വിനോദ മേഖലകളിൽ AI ഉപയോഗിച്ച് പുതിയ അനുഭവങ്ങൾ സൃഷ്ടിക്കുന്നു.
- AI Ethics, Human-AI Collaboration പോലുള്ള പുതിയ മേഖലകൾ:- AI സിസ്റ്റങ്ങൾ ധാർമികതയും മാനവിക മൂല്യങ്ങളും പാലിച്ചുകൊണ്ട് സാമൂഹ്യ-നിയന്ത്രിതണം ഉറപ്പ് വരുത്തേണ്ടതിനാൽ ആ മേഖലയിൽ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്
എ.ഐ യുഗത്തിൽ വിജയകരമായ ഒരു കരിയർ ആസൂത്രണം ചെയ്യുന്നതിന് സാങ്കേതിക കഴിവുകളെയും മാനുഷിക കഴിവുകളെയും സമന്വയിപ്പിക്കേണ്ടി വരും. ഏറ്റവും പുതിയ പ്രവണതകൾ എത്രയും പെട്ടെന്ന് ഫലപ്രദമായി പ്രയോജനപ്പെടുത്തി വിജയം വരിക്കാൻ AI-യുമായി ബന്ധപ്പെട്ട പുതിയ സ്കില്ലുകൾ പഠിച്ച് മുന്നോട്ട് പോകേണ്ടത് ഈ കാലത്തിന്റെ അനിവാര്യതയാണ്.
