ഇന്നത്തെ ലോകത്ത് വിജയം നേടിയെടുക്കാൻ നിർണ്ണായകമായ ഒന്നാണ് നൈപുണികൾ. പരീക്ഷാ ഫലങ്ങളും അക്കാദമിക് യോഗ്യത കളും മാത്രം മതിയാകാത്ത ഈ കാലത്ത്, വ്യക്തിയുടെ പ്രവർത്തന ക്ഷമതയും പ്രായോഗിക വിജ്ഞാന വുമാണ് ദിശാനിർദേശം നൽകു ന്നത്.
നൈപുണികൾ എങ്ങനെ രൂപപ്പെടുന്നു?
നൈപുണികൾ ജന്മസിദ്ധമല്ല.പഠനം, പരിശീലനം, അനുഭവം എന്നിവയിലൂടെയാണ് മികച്ച നൈപുണികൾ നേടുന്നത്. സംവേദനശക്തി ഉദാഹരണത്തിന് (Emotional intelligence), സമയനിയന്ത്രണം (Time management),സംവാക്യ നൈപുണി (Communication skill) ദീർഘ ദൃഷ്ടിയും നേതൃത്വ കഴിവുകളും(Leadership and vision).
നൈപുണികളെ താഴെ പറയും പ്രകാരം വർഗീകരിക്കാം.
- പ്രവർത്തനാത്മക നൈപുണികൾ(Hard skills):-ഉദാഹരണം :കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്, അക്കൗണ്ടിംഗ്, ഡ്രൈവിംഗ്, എഞ്ചിനീയറിംഗ്.
- സാംസ്കാരിക നൈപുണികൾ(Soft skills):-ഉദാഹരണം: കമ്മ്യൂണിക്കേഷൻ, ടീമിന്റെ ഭാഗമാകുന്നത്, പ്രശ്നപരിഹാരശേഷി.
വിവിധ തരം നൈപുണികൾ :-
- തൊഴിൽ നൈപുണികൾ (Job skills/Technical skills):ഉദാഹരണം : കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്, അക്കൗണ്ടിംഗ്, ഡ്രൈവിംഗ്,മെക്കാനിക്കൽ ജോലികൾ.
- മനുഷ്യബന്ധ നൈപുണികൾ (Soft skills/ Interpersonal Skills):-ഉദാഹരണം: കമ്മ്യൂണിക്കേഷൻ, ടീം വർക്ക്, ടൈം മാനേജ്‌മന്റ്, ലീഡർഷിപ്.
- ജീവിത നൈപുണികൾ (Life Skills):– ഉദാഹരണം: self-control, decision making, problem solving, emotional intelligence.
- ഭാഷ നൈപുണികൾ(Language Skills): ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തുടങ്ങിയ ഭാഷകളിൽ സംസാരിക്കുവാനും എഴുതുവാനുമുള്ള കഴിവുകൾ.
- സൃഷ്ടി ഭാവന നൈപുണികൾ(Creative Skills): ഉദാഹരണം : ചിത്രരചന, സംഗീതം, നൃത്തം, സാഹിത്യം, ഡിസൈൻ.
നൈപുണികളുടെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് :
നേരത്തെ തന്നെ വിവിധ തരം നൈപുണികൾ മെച്ചപ്പെടുത്തുന്നത് മികച്ച കരിയറിനുള്ള വാതിലുകൾ തുറക്കാൻ സഹായിക്കുന്നു. നൈപുണികളെ അടിസ്ഥാനമാക്കി കരിയർ തിരഞ്ഞെടുക്കുന്നതും അതേപോലെ പ്രധാനമാണ് .
നൈപുണികൾ എങ്ങനെ വളർത്താം :-
- ഓൺലൈൻ കോഴ്സുകൾ, പരിശീലനങ്ങൾ, പഠനവേദികൾ എന്നിവ ഉപയോഗിക്കുക .
- സ്വയം പരിശോധന നടത്തി തങ്ങൾക്കുള്ള ശക്തിയും ബലഹീനതയും തിരിച്ചറിയുക.
- ഇന്റേൺഷിപ്പുകൾ, വോളണ്ടീയർ പ്രവർത്തനങ്ങൾ എന്നിവ വഴി പ്രായോഗിക വിജ്ഞാനം നേടുക.
- ജീവിതം മുഴുവൻ പഠിക്കാനുള്ള മനോഭാവം കൈവശം വയ്ക്കുക.
ഉപസംഹാരം :
നൈപുണികൾ വികസിപ്പിക്കുക എന്നത് ഓരോ വ്യക്തിയുടെയും ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്ന ഏറ്റവും ശക്തമായ പാതയാണ്. അക്കാഡമിക് വിജയം മാത്രമല്ല, നൈപുണികളാണ് കരിയറിനും വ്യക്തിത്വ വികാസത്തിനും അടിസ്ഥാനം.
| ഈ ബ്ലോഗിൽ രേഖപ്പെടുത്തിയിരിക്കുന്ന അഭിപ്രായങ്ങൾ ലേഖകരുടെതാണ്. അത് സർക്കാരിന്റെയോ വകുപ്പിന്റെയോ ആകണമെന്നില്ല. |
