ഇന്നത്തെ ലോകത്ത് സ്ഥിര തൊഴിലുകൾ ലഭിക്കാൻ മത്സര പരീക്ഷകൾ വളരെ പ്രധാനപ്പെട്ടതാണ്.  ജോലി ലഭിക്കാനും മികച്ച വിദ്യാഭ്യാസ സ്ഥാപന ങ്ങളിൽ പ്രവേശിക്കാനുമായി നടത്തുന്ന പരീക്ഷകളെ യാണ് മത്സരപരീക്ഷകൾ എന്ന് വിളിക്കുന്നത്.  വിദ്യാർത്ഥികളുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും ഭാവിയെ നിർണ്ണയിക്ക പ്പെടുന്നതുമായ ഘട്ടമാണ് മത്സരപരീക്ഷകൾ.  സ്കൂൾ പൂർത്തിയായശേഷം പ്രത്യേക മത്സര പരീക്ഷകളിലൂടെയാണ് ജീവിതം മുന്നോട്ടു പോകുന്നത്.

മത്സരപരീക്ഷകൾ എന്നതിന്റെ അർതഥം എന്താണ്?

മത്സരപരീക്ഷകൾ എന്നത് തല്പരരും യോഗ്യരുമായ ഉദ്യോഗാർഥികൾക്കിടയിൽ  ഏറ്റവും അനുയോജ്യരെ കണ്ടെത്താൻ നടത്തുന്ന എഴുത്തുപരീക്ഷകളും അഭിമുഖപരീക്ഷകളും അടങ്ങിയ ഒരു നിയമന രീതി ആണ്.

മത്സരപരീക്ഷകളിൽ വിജയം നേടാൻ  ആവശ്യമായ ഘടകങ്ങൾ :

  1. ശ്രദ്ധയും സ്ഥിരതയും:ദിവസവും കുറച്ചു നേരം സ്ഥിരമായി പഠിക്കുക. ലക്ഷ്യത്തിലേക്ക് ഇടവേളകളില്ലാതെ ശ്രമിക്കുക.
  2. സമയനിയന്ത്രണം :ഓരോ വിഷയത്തിനും പ്രാധാന്യം നൽകി ഒരു ടൈം ടേബിൾ തയ്യാറാക്കി അതനുസരിച്ച് പഠിക്കുക.
  3. വിഷയ നിപുണത: സിലബസ് മനസ്സിലാക്കുക, മുൻ വർഷത്തെ ചോദ്യപേപ്പറുകൾ ഉപയോഗിച്ച് പരിശീലനം നടത്തുക.
  4. മോക്ക് ടെസ്റ്റുകൾ എഴുതുക:പഴയ ചോദ്യങ്ങൾ ആധാരമാക്കി ആവർത്തിച്ച് പരീക്ഷയെഴുതുന്നത് ആത്മവിശ്വാസം കൂട്ടും.
  5. മനോസ്ഥിതി നിലനിർത്തുക :ആശങ്ക, നിരാശ, തുടങ്ങിയവ ഒഴിവാക്കുക, ആത്മവിശ്വാസം നിലനിർത്തുക.

മത്സര പരീക്ഷകൾ ജീവിതത്തെ മാറ്റുന്ന വഴികൾ:

  • ചെറുപ്പത്തിൽ സ്ഥിരതയുള്ള സർക്കാർ ജോലി ലഭിക്കുന്നതിനുള്ള അവസരം ഉണ്ടാകുന്നു .
  • ആത്മവിശ്വാസം, സ്വയം ശാസനം, കഠിനാദ്ധ്വാനം എന്നീ മൂല്യങ്ങൾ വളർത്തുന്നു.
  • സാമൂഹത്തിന്റെ അംഗീകാരവും സാമ്പത്തിക സുരക്ഷയും ലഭിക്കുന്നു.
  • രാജ്യത്തിന്റെ വികസനത്തിന് നമ്മുടേതായ പങ്ക് നൽകുവാൻ സാധിക്കുന്നു.

വിദ്യാർത്ഥികൾക്കുള്ള ചില നിർദേശങ്ങൾ:

  • പഠന ഗ്രൂപ്പുകൾ സൃഷ്ടിക്കുക
  • Daily study target നിശ്ചയിക്കുക
  • Mobile App/Online Coaching ഉപയോഗിക്കുക
  • Self-Assessment നടത്തി നിങ്ങളുടെ പുരോഗതി വിലയിരുത്തുക
  • ചോദ്യങ്ങൾ ചിന്തിച്ച് എഴുതാനുള്ള കഴിവ് വളർത്തുക

മൽസര പരീക്ഷകൾ വിവിധതരം:

സർക്കാർ  ജോലിക്ക് വേണ്ടി :

  1. UPSC (IAS, IPS, IFS): ഇന്ത്യയിലെ ഏറ്റവും വലിയ സിവിൽ സർവ്വീസ് പരീക്ഷ
  2. PSC (Public Service Commission):കേരള സർക്കാർ ജോലികൾക്ക്
  3. SSC (Staff Selection Commission):കേന്ദ്ര സർക്കാർ വകുപ്പുകൾക്കായുള്ള ഒഴിവുകൾ
  4. RRB (Railway Recruitment Board)-റെയിൽവെ ജോലികൾ
  5. Bank Exams (IBPS, SBI, RBI)-ബാങ്ക് പരീക്ഷകൾ

വിദ്യാഭ്യാസ പ്രവേശനത്തിനായി:

NEET-  മെഡിക്കൽ, ഡെന്റൽ പ്രവേശനം.

JEE –എഞ്ചിനീയറിംഗ് പ്രവേശനം

CUET–സെൻട്രൽ യൂണിവേഴ്സിറ്റികളിലേക്കുള്ള പ്രവേശനം

GATE –എംടെക്, ഗവൺമെന്റ് PSUs

CAT, KMAT, MAT– എം ബി എ പ്രവേശന പരീക്ഷകൾ

 

പ്രത്യേക മേഖലകളിൽ ജോലി നേടാൻ:

  • NDA/CDS/AFCAT–പ്രതിരോധ മേഖലയിലേക്ക്.
  • TET/NET–അധ്യാപന ജോലികൾ
  • CLAT–നിയമ പഠന പ്രവേശനം.

 

വിജയത്തിന് വേണ്ട പ്രധാന നൈപുണികൾ:

  • പരീക്ഷയുടെ സിലബസും സ്കീമും മനസ്സിലാക്കുക.
  • ദൈനംദിന പഠനക്രമം പാലിക്കുക
  • മോക്ക് ടെസ്റ്റുകളും മുൻ പരീക്ഷകളും പരിശീലിക്കുക.
  • പഠനത്തിന് സഹായിക്കുന്ന ആപ്പുകളും വെബ്സൈറ്റുകളും ഉപയോഗിക്കുക.
  • മനോബലവും ആത്മവിശ്വാസവും നിലനിർത്തുക. സ്റ്റഡി ഗ്രൂപ്പുകൾ, വിദ്യാർത്ഥി കൂട്ടായ്മകൾ ഉപകാരപ്പെടും.

 

മത്സര പരീക്ഷ വിജയമെന്നത് ഒരിക്കലും മായാജാലമല്ല.  കുറച്ചു മാസം കഠിനാധ്വാനവും, ശരിയായ മാർഗ്ഗനിർദേശവും, മനസ്സുറപ്പും കൊണ്ട് വിജയം കയ്യിൽ വരും.മത്സര പരീക്ഷകൾ വിജയകരമായി കുറിക്കാൻ സമയവും പരിശ്രമവും സമർപ്പി ക്കേണ്ടത് നിർബന്ധമാണ്. അതിനായി ശ്രമിക്കുക.   ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക.

ഈ ബ്ലോഗിൽ രേഖപ്പെടുത്തിയിരിക്കുന്ന അഭിപ്രായങ്ങൾ ലേഖകരുടെതാണ്. അത് സർക്കാരിന്റെയോ വകുപ്പിന്റെയോ ആകണമെന്നില്ല