തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് വിഭാഗം 26.07.2025 ശനിയാഴ്ച ഉച്ചക്ക് ശേഷം ചേർപ്പ് ഗവണ്മെന്റ് ഹൈസ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്ക് വേണ്ടി കരിയർ സെമിനാർ (കരിയർ ജ്വാല) നടത്തി. 64 വിദ്യാർത്ഥികൾ പങ്കെടുത്ത സെമിനാറിൽ സ്കൂൾ ഹെഡ് മിസ്‌ട്രെസ് ശ്രീമതി ജില്ലി ജോളി ടീച്ചർ ആമുഖ പ്രഭാഷണം നടത്തി. വൊക്കേഷണൽ ഗൈഡൻസ് ഓഫീസർ ശ്രീ ഷാജു ലോനപ്പൻ, ഓഫീസ് സ്റ്റാഫ്‌ ശ്രീ പ്രശാന്ത് എന്നിവർ സെമിനാർ നയിച്ചു.