തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് വിഭാഗം 15.07.25ന് ഉച്ചയ്ക്ക് ശേഷം തൃശൂർ-ഒല്ലൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ +2 സയൻസ്, കോമേഴ്‌സ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കരിയർ സെമിനാറിൽ (കരിയർ ജ്വാല) 71 കുട്ടികൾ പങ്കെടുത്തു. സ്കൂൾ കരിയർ ഗൈഡ് ശ്രീമതി സ്മിത ടീച്ചർ പങ്കെടുത്ത് സംസാരിച്ച പരിപാടിയിൽ എംപ്ലോയ്മെന്റ് ഓഫീസർ (വി ജി) ശ്രീ. ഷാജു ലോനപ്പൻ ക്ലാസ്സ് നയിച്ചു.
