തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വി ജി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വി ജി ഫണ്ട്‌ ഉപയോഗിച്ച് 01.08.2025 ന് തൃശ്ശൂർ സെന്റ്. മേരിസ് (ഓട്ടോണോമസ്) കോളേജിൽ വെച്ച് ബിസിനസ്സ് ആൻറ് സ്റ്റാർട്ട് അപ്പ്‌ എന്ന വിഷയത്തിൽ കോളേജിലെ ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ വിദ്യാർത്ഥികൾക്കായി ഇന്റർആക്റ്റീവ് സെമിനാർ സംഘടിപ്പിച്ചു. ഇത്തരത്തിൽ ഈ സാമ്പത്തികവർഷം 5 കരിയർ മീറ്റ് സംഘടിപ്പിക്കേണ്ടതിൽ ആദ്യത്തേതായിരുന്നു ഈ പരിപാടി.  പ്രമുഖ വ്യവസായിയും പോന്നോർ ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് (AQUA STAR, A ROOF etc.) മാനേജിങ്ങ് പാർട്നറുമായ ശ്രീ. സീജോ പി ജെ സെമിനാർ നയിച്ചു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ (ഇൻ-ചാർജ്‌) ശ്രീ.റെക്സ് തോമാസ് ഇ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ഡാലി ഡോമിനിക് എ, പ്രോഗ്രാം കോർഡിനേറ്റർ ഡോ. നൗഷജ പി ടി,  എംപ്ലോയ്മെന്റ് ഓഫീസർ (വി ജി) ശ്രീ. ഷാജു ലോനപ്പൻ എന്നിവർ സംസാരിച്ചു. 98 വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുത്തു. ഭാവിയിൽ സംരംഭകരാകാൻ താല്പര്യം പ്രകടിപ്പിച്ച വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടിയും സ്റ്റാർട്ട് അപ്പ്‌ ബിസിനസ്സ് തുടങ്ങുന്നതിനു വേണ്ടിയുള്ള ടിപ്സും മോട്ടിവേഷനും സെമിനാർ നയിച്ച ശ്രീ. സീജോ പി ജെ നൽകി.