കാസർകോട് ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രയുക്തി മെഗാ തൊഴിൽ മേള 19/7/2025 ശനിയാഴ്ച രാവിലെ 11 മണിക്ക് ഇ.കെ.നായനാർ മെമ്മോറിയൽ ഗവ.പോളിടെക്നിക്ക് കോളേജ്, തൃക്കരിപ്പൂർ വച്ച് ബഹുമാനപ്പെട്ട കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. കാസർകോട് ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ ശ്രീമതി ജാസ്മിൻ ബി കെ.എ.എസ് സ്വാഗതമർപ്പിച്ച ചടങ്ങിൽ എംപ്ലോയ്മെൻ്റ് ഓഫീസർ (വിജി) ശ്രീ അജേഷ് പി.കെ നന്ദി പ്രകാശിപ്പിച്ചു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി രാധ കെ. വി,പ്രിൻസിപ്പാൾ ഇൻചാർജ് ഇ.കെ.എൻ.എം. പോളിടെക്നിക് കോളേജ്, തൃക്കരിപ്പൂർ, ശ്രീ.ഷൈജു അസിസ്റ്റൻ്റ് പ്ലേസ്മെൻ്റ് ഓഫീസർ, ശ്രീ.പവിത്രൻ പി എംപ്ലോയ്മെൻ്റ് ഓഫീസർ, ഹോസ്ദുർഗ്ഗ്, ശ്രീ രാജൻ കെ. പി എൻ. എസ്.എസ്.പ്രോഗ്രാം ഓഫീസർ ഇ. കെ. എൻ.എം.പോളിടെക്നിക്ക് കോളേജ്, തൃക്കരിപ്പൂർ, ശ്രീ സൈനുദ്ദീൻ എൻ.പി സീനിയർ സൂപ്രണ്ട്. ഇ. കെ.എൻ.എം പോളിടെക്നിക്ക് കോളേജ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
500 ഓളം ഉദ്യോഗാർത്ഥികളും 35 ഉദ്യോഗായകരും പങ്കെടുത്ത ജോബ് ഫെയറിൽ വിവിധ സ്ഥാപനങ്ങളിൽ ആയി *101 ഉദ്യോഗാർഥികൾ നിയമിതരായി. 195 ഓളം ഉദ്യോഗാർഥികൾ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
