കായംകുളം ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന കരിയർ ഡെവലൊപ്മെന്റ് സെന്ററിന്റെയും മാവേലിക്കര ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോംപ്റ്റിംഗ് പരിശീലന പരിപാടിയും സൗജന്യ കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിംഗ് കോഴ്സ് സർട്ടിഫിക്കറ്റ് വിതരണവും കായംകുളം മുനിസിപ്പാലിറ്റിയിലെ ചെയർപേഴ്സൺ ശ്രീമതി.പി ശശികല ജൂലൈ 21 ന് കായംകുളം ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടത്തി.
കായംകുളം എംപ്ലോയ്മെന്റ് ഓഫീസർ ശ്രീ.കൃഷ്ണകുമാർ അധ്യക്ഷനായ പരിപാടിയിൽ കരിയർ ഡെവലൊപ്മെന്റ് സെന്ററിലെ അസിസ്റ്റന്റ് സെന്റർ മാനേജർ കം കരിയർ കൗൺസിലർ കുമാരി ആനി.എസ്.അർജുൻ സ്വാഗതം ആശംസിച്ചു. തുടർന്ന് കായംകുളം മുനിസിപ്പാലിറ്റിയിലെ ചെയർപേഴ്സൺ ശ്രീമതി.പി ശശികല ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. 70ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ മാവേലിക്കര ടൗൺ എംപ്ലോയ്മെന്റ് ഓഫീസർ ശ്രീമതി.സീലിയ.എസ് പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മാവേലിക്കര മോഡൽ കരിയർ സെന്ററിലെ യങ് പ്രൊഫെഷണൽ ശ്രീ.ഷഹീൻഷാ.പി ക്ലാസ് നയിച്ചു. പ്രസ്തുത പരിപാടിക്ക് സിഡിസി യിലെ ഐ.ടി ഓഫീസർ ശ്രീമതി അഞ്ജു.ബി.അശോക് കൃതജ്ഞത അറിയിച്ചു. പരിപാടി 2:30 മണിയോടെ അവസാനിച്ചു.
