തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ (14.08.2025) ‘business & startups’ എന്ന വിഷയത്തെ ആസ്പദമാക്കി interactive seminar സംഘടിപ്പിച്ചു. സെന്റ് തോമസ് കോളേജ് (ഓട്ടോണോമസ് ) തൃശൂർ, കോമേഴ്‌സ് വിഭാഗത്തിന്റെ സഹകരണത്തോടെ കോളേജ് സെമിനാർ ഹാളിൽ വച്ചു സംഘടിപ്പിച്ച പ്രസ്തുത സെമിനാർ Nava Design and Innovation Pvt. Ltd. എന്ന startup കമ്പനിയുടെ CEO ആയ ശ്രീ Charles Vijay Varghese നയിക്കുകയും വിഷയവുമായി ബന്ധപ്പെട്ട കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. ജില്ല എംപ്ലോയ്മെന്റ് ഓഫീസർ ശ്രീ അശോകൻ ആർ, വൊക്കേഷണൽ ഗൈഡൻസ് ഓഫീസർ ശ്രീ ഷാജു ലോനപ്പൻ, കോളേജ് പ്രിൻസിപ്പൽ Dr. Fr.മാർട്ടിൻ, കോമേഴ്‌സ് വകുപ്പ് മേധാവി Dr. ഡേയ്‌സ് ലൻഡ് തട്ടിൽ, Pro. Dr. ബിജു ജോൺ, IQAL കോർഡിനേറ്റർ Dr. ദിവ്യ ജോർജ് എന്നിവർ സംസാരിച്ചു. 116 വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുത്തു. ചോദ്യോത്തര വേളയിലെ കുട്ടികളുടെ പങ്കാളിത്തവും എണ്ണവും ഏറെ ശ്രദ്ധിക്കപ്പെട്ടു.