മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആൻഡ് എംപ്ലോയബിലിറ്റി സെൻഡറിന്റെ ആഭിമുഖ്യത്തിൽ 16/08/2025-ന് കൊണ്ടോട്ടി ഇ. എം. ഇ. എ കോളേജിൽ വച്ച് നടന്ന പ്രയുക്തി -2025 മെഗാ തൊഴിൽമേള ബഹു. രാജ്യസഭാ എം. പി അഡ്വക്കേറ്റ് ഹാരിസ് ബീരാൻ അവർകൾ ഉദ്ഘാടനം ചെയ്തു. സ്ഥലം എം. എൽ. എ ശ്രീ അബ്ദുൽ ഹമീദ് മാസ്റ്റർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ജില്ലാ എംപ്ലോമെന്റ് ഓഫീസർ ഇൻചാർജ് ശ്രീമതി സുനിത എസ് വർമ്മ സ്വാഗതം പറഞ്ഞു ചടങ്ങിൽ ശ്രീ.പി.കെ. ബഷീർ എം.എൽ. എ മുഖ്യാതിഥി ആയിരുന്നു എംപ്ലോയ്മെന്റ് ഓഫീസർ (വി. ജി )ശ്രീമതി ബിന്ദു. ടി, ഇ. എം. ഇ. എ പ്രിൻസിപ്പാൾ ഡോ. റിയാദ് എ. എം എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ നഹാസ് ഷാ എ. എ, പ്രോഗ്രാം കോ ഓർഡിനേറ്റർ ഇ. എം ഇ എ കോളേജ് നന്ദിയും പറഞ്ഞു. 42 തൊഴിൽ ദാതാക്കൾ പങ്കെടുത്ത ഈ തൊഴിൽ മേളയിൽ എഴുന്നോറോളം ഉദ്യോഗാർത്ഥകൾ പങ്കെടുത്തു. 81പേർക്ക് ജോലി ലഭിക്കുകയും 300 പേരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.