World entrepreneurs’ day യോടനുബന്ധിച്ച് തൃശൂർ കുട്ടനെല്ലൂർ ശ്രീ സി അച്യുതമേനോൻ ഗവൺമെൻറ് കോളേജിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ entrepreneurship orientation പരിപാടികളുടെ ഭാഗമായി, മണ്ണുത്തി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോ 2025 ആഗസ്റ്റ് 13 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ കോളേജിലെ കൊമേഴ്സ് വിദ്യാർത്ഥികൾക്കായി ഒരു “കരിയർ മീറ്റ്” (business start up)സംഘടിപ്പിച്ചു. 112 വിദ്യാർത്ഥികളും അധ്യാപകരും കരിയർ മീറ്റിൽ പങ്കെടുത്തു.

      Vilvex cables pvt. Ltd., WBXBW Technologies എന്നീ സ്ഥാപനങ്ങളുടെ CEO മാരായ ശ്രീ അഗസ്റ്റിൻ കെ.ടി, ശ്രീ സ്വാതി വാസുദേവ് എന്നിവർ അതിഥികളായി പങ്കെടുത്തു. ഇരുവരും തങ്ങളുടെ ബിസിനസ്സ് സ്ഥാപനം തുടങ്ങുന്നതിലും വളർത്തിക്കൊണ്ടുവരുന്നതിലും നേരിടേണ്ടി വന്ന വിവിധ അനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവെച്ചു. business /start up സംബന്ധമായി വിദ്യാര്തഥികൾ ഉന്നയിച്ച സംശയങ്ങൾക്ക് ഇരുവരും മറുപടി പറഞ്ഞു.
      കൊമേഴ്സ് വിഭാഗം മേധാവി ശ്രീ വിജയൻ പി.കെ അധ്യക്ഷനായ ചടങ്ങിൽ പ്ളേസ്മെന്റ് ഓഫീസർ കൂടിയായ അധ്യാപകൻ എൽദോസ് കെ.വി സ്വാഗതം ആശംസിച്ചു. ഡെപ്യൂട്ടി ചീഫ് ശ്രീകുമാരി കെ.എൻ, വൊക്കേഷണൽ ഗൈഡൻസ് വിഭാഗം ക്ലർക്ക് ശ്രീ സതീഷ്ബാബു കെ എന്നിവർ ആമുഖപ്രഭാക്ഷണം നടത്തി. കരിയർ മീറ്റ് വളരെ ഉപകാരപ്രദവും സ്വന്തമായി സ്റ്റാർട്ട് അപ്പുകൾ തുടങ്ങുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകുന്നതും ആയിരുന്നുവെന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ ഒരു പ്രോഗ്രാം സംഘടിപ്പിച്ചതിനു അവർ കോളേജിനോടും ബ്യൂറോയോടും നന്ദി രേഖപ്പെടുത്തി.