40 ഉദ്യോഗദായകരും 786 ഉദ്യോഗാർത്ഥികളും പങ്കെടുത്ത തൊഴിൽ മേളയിൽ 228 പേർക്ക് പ്ലേസ്മെൻ്റ് ലഭിച്ചു. 341 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തു.
ആലപ്പുഴ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിന്റേയും നാഷണൽ കരിയർ സർവ്വീസിന്റേയും ആഭിമുഖ്യത്തിൽ ചേർത്തല എസ്.എൻ. കോളേജിൽ വെച്ച് 16/08/2025 തീയതിയിൽ “പ്രയുക്തി ” തൊഴിൽ മേള സംഘടിപ്പിച്ചു. ബഹു. അരൂർ എം.എൽ.എ ശ്രീമതി ദലിമ ജോജോ ഉദ്ഘാടനം ചെയ്ത തൊഴിൽമേളയിൽ ബഹു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.കെ.ജി.രാജേശ്വരി അദ്ധ്യക്ഷയായി.
ആലപ്പുഴ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിലെ സ്വയംതൊഴിൽ വിഭാഗം എംപ്ലോയ്മെൻ്റ് ഓഫീസർ ശ്രീമതി.മഞ്ജു.വി.നായർ സ്വാഗതം പറഞ്ഞു. ബഹു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.വി.ജി.മോഹനൻ മുഖ്യപ്രഭാഷണം നടത്തി. ചേർത്തല എസ്.എൻ. കോളേജ് പ്രിൻസിപ്പാൾ, ഡോ.റ്റി.പി.ബിന്ദു, കോളേജ് പ്ലേസ്മെൻ്റ് ഓഫീസർ ഡോ.ഗോപകുമാർ രാമകൃഷ്ണൻ, ആലപ്പുഴ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് വിഭാഗം എംപ്ലോയ്മെന്റ് ഓഫീസർ ശ്രീമതി.അമ്പിളി.പി.ആർ , ചേർത്തല ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിലെ ജൂനിയർ എംപ്ലോയ്മെൻ്റ് ഓഫീസർ ശ്രീ.മെൽബിൻ പി. ടി. എന്നിവർ സംസാരിച്ചു. ആലപ്പുഴ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിലെ ജൂനിയർ എംപ്ലോയ്മെൻ്റ് ഓഫീസർ (വി.ജി.) ശ്രീ.ബിമൽ ഡൊമനിക് നന്ദി പറഞ്ഞു.
