നാഷണൽ എംപ്ലോയ്മെന്റ് സർവീസ് (കേരളം) വകുപ്പിന്റെ സമന്വയ പദ്ധതിക്കു വേണ്ടി വാതിൽപ്പടി സേവനം നൽകുന്നതിന്റെ ഭാഗമായി, അട്ടപ്പാടി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയെ പ്രതിനിധീകരിച്ച് ഇന്ന് 13 /8/ 2025 ഷോളയൂർ പഞ്ചായത്തിലെ മുത്തിക്കുളം ഉന്നതിയിൽ സന്ദർശനം നടത്തി. UEIGB ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നും 70 കിലോമീറ്റർ അകലെ 16 കിലോമീറ്റർ ഉൾക്കാടുകളിലൂടെ സഞ്ചരിച്ചാൽ മാത്രമേ ഈ ഉന്നതിയിലെത്തിച്ചേരാൻ സാധിക്കുകയുള്ളൂ. രാവിലെ 10:30ന് പരിപാടി ആരംഭിച്ചു അട്ടപ്പാടിയിൽ മുടുക ഇരുള കുറുമ്പ എന്നീ മൂന്ന് വിഭാഗങ്ങളിൽ പെട്ട പട്ടിക വിഭാഗക്കാരാണ് ഇവിടെ ഉള്ളത് എന്നും മൂന്നു വിഭാഗങ്ങളിൽ പെട്ടവരും മൂന്നു ഭാഷകളാണ് സംസാരിക്കുന്നതെന്നും മുത്തിക്കുളം ഊരിൽ മുടുക വിഭാഗത്തിൽപ്പെട്ട ആദിവാസി വിഭാഗത്തിന്റെ ഭാഷയാണ് ഉപയോഗിക്കുന്നതെന്നും ഒരു ഉദ്യോഗാർത്ഥി അറിയിച്ചു. മലയാളം അവരുടെ ഭാഷയിലേക്ക് തർജ്ജമ ചെയ്യാൻ ഒരു ഉദ്യോഗാർത്ഥി സഹായിച്ചു. എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ പുതുക്കൽ, സ്വയംതൊഴിൽ പദ്ധതികൾ, വൊക്കേഷണൽ ഗൈഡൻസ് പ്രവർത്തനങ്ങൾ, എംബ്ലോബിലിറ്റി സെൻറർ പ്രവർത്തനങ്ങൾ തുടങ്ങിയ സേവനങ്ങളെ പറ്റി വിശദീകരിച്ചു. മൂന്നു പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾ പുതുതായി രജിസ്റ്റർ ചെയ്തു മൊബൈൽ നെറ്റ്‌വർക്ക് കണക്ടിവിറ്റി ഇല്ലാത്ത ഉന്നതി ആയതിനാൽ പത്തിൽ താഴെ ആളുകളുടെ കയ്യിൽ മാത്രമേ മൊബൈൽ ഉള്ളൂ എന്നും, മറ്റാരും തന്നെ മൊബൈൽ ഉപയോഗിക്കാത്തവരാണെന്നും അറിയിച്ചു. നെറ്റ്‌വർക്ക് കണക്ടിവിറ്റി ഇല്ലാത്തതിനാൽ ഓഫ് ലൈനായി രജിസ്ട്രേഷൻ നടത്തി. ആന ശല്യം രൂക്ഷമായതിനാലും, വാഹനസൗകര്യം ഇല്ലാത്തതിനാലും, എസ് ടി പ്രൊമോട്ടർ എത്താൻ സാധിക്കില്ല എന്ന് അറിയിച്ചിരുന്നു. ആദ്യമായാണ് എംപ്ലോയ്മെന്റ് സേവനങ്ങളെ പറ്റി പ്രതിപാദിച്ചുകൊണ്ടുള്ള സേവനം ഈ ഉന്നതിയിൽ നടക്കുന്നതെന്നും, ഇത്രയും ഉൾപ്പ്രദേശത്തു എംപ്ലോയ്മെന്റ് രജിസ്ട്രഷൻ നടത്തുന്നതുൾപ്പെടെയുള്ള സേവനങ്ങൾ നൽകിയതിനും, സ്വയംതൊഴിൽ പദ്ധതികളെ പറ്റിയും, ഉന്നത വിദ്യാഭ്യാസ അവസരങ്ങളെ പറ്റിയും, തൊഴിൽ സാധ്യതകളെ പ്പറ്റിയും വിശദീകരിച്ച് തന്നതിനും മലയാളത്തിലും അവരുടെ ഭാഷയിലും ഉദ്യോഗാർത്ഥികൾ നന്ദി അറിയിച്ചു. പരിപാടി ഒരു മണിക്ക് അവസാനിച്ചു.
