കരിയര്‍ അവബോധം രണ്ട് ലക്ഷം വിദ്യാര്‍ത്ഥികളിലേക്ക് എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് നാഷണല്‍ എംപ്ലോയ്മെന്‍റ് സര്‍വ്വീസ് വകുപ്പ് കേരളത്തിലെ വിദ്യാലയങ്ങളില്‍ സംഘടിപ്പിക്കുന്ന കരിയര്‍ ജ്വാല പരിപാടിയുടെ ഭാഗമായി എറണാകുളം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റ് എളങ്കുന്നപ്പുഴ ഗവണ്മെന്റ് ഹൈസ്ക്കൂളിൽ വച്ചു 13.08.2025 ബുധനാഴ്ച്ച കരിയർ സെമിനാർ നടത്തി. സ്കൂൾ ഹെഡ് മിസ്ട്രെസ് ശ്രീമതി ഷീന അധ്യക്ഷയായ ചടങ്ങിൽ എംപ്ലോയ്‌മെന്റ് ഓഫീസർ (VG) ശ്രീ രാജേഷ് ടി സി സ്വാഗതം പറഞ്ഞു. സ്കൂൾ കൗൺസിലർ ശ്രീമതി ജ്യോതിസ് ആശംസയറിയിച്ച് സംസാരിച്ചു.
പത്താം തരത്തിനു ശേഷമുളള തുടര്‍പഠനത്തിന്‍റെ സാധ്യതകളെയും ഇഷ്ടപ്പെട്ട കരിയര്‍ കണ്ടെത്തുന്നതിന് ആവശ്യമായ കോഴ്സുകള്‍ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ച് കരിയർ ഫാക്കൽറ്റി ശ്രീ മുഹ്സിൻ അൽ കർണി ക്ലാസ്സ് നയിച്ചു. 47 വിദ്യാർത്ഥികൾ പങ്കെടുത്തു. കുമാരി കനിഹ പി കെ നന്ദി രേഖപ്പെടുത്തി. സെമിനാർ നടത്തുന്നതിലേക്കായുള്ള സ്കൂൾ അധികൃതരുടെ സഹായ സഹകരണങ്ങൾ പ്രശംസനീയമായിരുന്നു.
