എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കുഴുപ്പിള്ളി ഗേൾസ് ഹൈ സ്ക്കൂളിലെ പത്താം തരം വിദ്യാർത്ഥികൾക്ക് വേണ്ടി കരിയർ സെമിനാർ സംഘടിപ്പിച്ചു. 12/08/25 തിങ്കളാഴ്ച രാവിലെ നടന്ന പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൾ ശ്രീമതി റീജ ജോസഫ് സ്വാഗതം പറഞ്ഞു. തൃപ്പുണിത്തുറ സി ഡി സി യിലെ അസിസ്റ്റന്റ് സെന്റർ മാനേജർ കം കരിയർ കൗൺസിലർ ശ്രീമതി ബിനു ബാഹുലെയൻ കരിയർ ക്ലാസ്സ്‌ നയിച്ചു. 120 വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സഹകരണം പ്രശംസനീയമായിരുന്നു.