നാഷണൽ എംപ്ലോയ്മെൻറ് സർവീസ് കേരളം വകുപ്പിന്റെ സമന്വയ പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലാ എംപ്ലോയ്മെൻറ് വൊക്കേഷണൽ ഗൈഡൻസ് വിഭാഗവും അട്ടപ്പാടി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയും സംയുക്തമായി അഗളി ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ കരിയർ സെമിനാർ ഇന്ന് 23/8/ 2025 ഉച്ചയ്ക്കുശേഷം സംഘടിപ്പിച്ചു പരിപാടി ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ചു. മലയാളം അദ്ധ്യാപകൻ ശ്രീ മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ശ്രീ വിനോദ് കുമാർ ഉദ്ഘാടനം നിർവഹിച്ചു പാലക്കാട് ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ ഇൻ ചാർജ് ശ്രീമതി ഹേമ ജി സ്വാഗതം ആശംസിച്ചു. വൊക്കേഷനൽ ഗൈഡൻസ് വിഭാഗം ജൂനിയർ എംപ്ലോയ്മെൻറ് ഓഫീസർ ശ്രീ രഘു സ്കൂളിലെ മേട്രൻ ബിന്ദു വി കെ എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു. അട്ടപ്പാടി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ജൂനിയർ എംപ്ലോയ്മെൻറ് ഓഫീസ് ശ്രീമതി ഷിബി പി ജി എല്ലാവർക്കും നന്ദി അറിയിച്ചു പാലക്കാട് ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലെ ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ ശ്രീമതി വഹീദ കരിയർ സെമിനാർ നയിച്ചു 90 വിദ്യാർഥികൾ സെമിനാറിൽ പങ്കെടുത്തു സെമിനാർ വൈകിട്ട് 5 മണിക്ക് അവസാനിച്ചു.