ചിറ്റൂർ ടൗൺ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്, കരിയർ ഡെവലപ്മെൻറ് സെൻററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന യുജിസി നെറ്റ് പരിശീലന പരിപാടി 23/08/2025 ശനിയാഴ്ച രാവിലെ 11:00 മണിക്ക് ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർപേഴ്സൺ ശ്രീമതി കവിത കെ എൽ ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ എംപ്ലോയ്മെൻറ് ഓഫീസർ ശ്രീ ശശിധരൻ പി എസ് അധ്യക്ഷത വഹിച്ചു. സീനിയർ ക്ലാർക്ക് ശ്രീ പ്രതീഷ് പി സ്വാഗതം പറഞ്ഞു. കരിയർ കൗൺസിലർ ശ്രീമതി വിസ്മയ വികാസ് വി ആശംസകൾ അറിയിച്ചു. ഐടി ഓഫീസർ ശ്രീമതി ഹസീന കെ നന്ദി പറഞ്ഞു.
