2 ലക്ഷം വിദ്യാർത്ഥികൾക്ക് കരിയർ അവബോധം നൽകുക എന്ന ലക്ഷ്യത്തോടെ 2025-26 സാമ്പത്തിക വർഷത്തെ ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തി നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് (കേരളം) വകുപ്പ് നടത്തുന്ന ‘കരിയർ ജ്വാല’ എന്ന പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 26-08-2025ന് മലമ്പുഴ ഗവഃ ഐ. ടി.ഐ യിൽ വെച്ച് ‘കരിയർ മീറ്റ്’, ഇന്ററാക്ടിവ് കരിയർ സെമിനാർ സംഘടിപ്പിച്ചു.
സ്റ്റാർട്ട് അപ്പ് മേഖലയെക്കുറിച്ചുള്ള പ്രസ്തുത സെമിനാറിൽ ജനറൽ ഐ. ടി.ഐ, വനിത ഐ. ടി. ഐ എന്നിവിടങ്ങളിലെ 83 വിദ്യാർത്ഥികൾ പങ്കെടുത്തു.
പ്രമുഖ HR മെന്റർ ആയ ശ്രീ. രാജേഷ് ടി നയിച്ച സെമിനാർ സംരംഭകനും ‘തനിമ ഫാം ലൈഫ്’ സ്ഥാപകനുമായ ശ്രീ. റെയ്നോൾഡ് സ്കറിയ ഉദ്ഘാടനം ചെയ്തു.
കരിയർ മീറ്റിന് കോളജ് പ്രിൻസിപ്പാൾ ശ്രീ. രാജേഷ് അധ്യക്ഷത വഹിച്ചു. എംപ്ലോയ്‌മെന്റ് ഓഫീസർ (വി ജി) ശ്രീമതി ഹേമ ജി സ്വാഗതമാശംസിച്ചു സംസാരിച്ചു. ജൂനിയർ എംപ്ലോയ്മെന് ഓഫീസർ(വി.ജി) ശ്രീ. രഘു പി നന്ദി പ്രകാശിപ്പിച്ചു.
ഒരു വിജയകരമായ സ്റ്റാർട്ട് അപ്പ് സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രസ്തുത സെമിനാർ വളരെ ഉപകാരപ്രദമായെന്ന് അധികൃതർ അഭിപ്രായപ്പെട്ടു. സെമിനാർ വിദ്യാർത്ഥികളുടെ സജീവമായ ഇടപെടലുകൾ കൊണ്ട് ശ്രദ്ധേയമായി.
