അട്ടപ്പാടി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ അഗളി പഞ്ചായത്തിലെ എസ് ടി പ്രമോട്ടർമാർക്കായി എംപ്ലോയ്മെൻറ് വകുപ്പിന്റെ രജിസ്ട്രേഷൻ പുതുക്കൽ വിജി പ്രവർത്തനങ്ങൾ എംപ്ലോബിലിറ്റി സെൻറർ മൊബൈൽ യൂണിറ്റ് തുടങ്ങിയ സേവനങ്ങളെ പറ്റി ഇന്ന് (17/09/2025) ജൂനിയർ എംപ്ലോയ്മെൻറ് ഓഫീസർ ക്ലാസ് എടുത്തു. ക്ലാസ് വളരെ ഉപകാരപ്പെട്ടതായും പ്രവർത്തനങ്ങൾ നടത്തുന്നതിനായി എല്ലാ സഹകരണവും നൽകുമെന്നും ഓൺലൈൻ സേവനങ്ങളെ പറ്റി വിശദീകരിക്കുന്ന മറ്റൊരു ക്ലാസ് നൽകണമെന്നും പ്രമോട്ടേഴ്സ് ആവശ്യപ്പെട്ടു. അഗളി പഞ്ചായത്തിലെ ട്രൈബൽ ഓഫീസർ ശ്രീ അനൂപ് നന്ദി അറിയിച്ചു.