മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആൻഡ് എംപ്ലോയബിലിറ്റി സെൻഡറിന്റെ ആഭിമുഖ്യത്തിൽ 20/09/2025-ന് പെരിന്തൽമണ്ണ എസ്എൻഡിപി വയ് എസ് എസ് കോളേജിൽ വച്ച് നടന്ന നിയുക്തി തൊഴിൽമേള ബഹു. സ്ഥലം എം. എൽ. എ ശ്രീ.നജീബ് കാന്തപുരം ഉൽഘാടനം ചെയ്തു. ചടങ്ങിൽ എംപ്ലോമെന്റ് ഓഫീസർ ശ്രീമതി ബിന്ദു ടി സ്വാഗതം പറഞ്ഞു കോളേജ് പ്രിൻസിപ്പൽ ഡോ. ജഗനാഥൻ പി കെ ആദ്യക്ഷ വഹിച്ച ചടങ്ങിൽ ശ്രീമതി. വിജയലക്ഷ്മി മെമ്പർ ഏലംകുളം ഗ്രാമപഞ്ചായത്ത്, ശ്രീ.രമേശ്‌ കൊട്ടയപ്പുറത്ത് ബോർഡ്‌ മെമ്പർ എസ്എൻഡിപി യോഗം എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീമതി. സഫിയ എ ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ നന്ദിയും പറഞ്ഞു. 30 തൊഴിൽ ദാതാക്കൾ രജിസ്റ്റർ ചെയ്തത്തിൽ 26 എംപ്ലോയർ പങ്കെടുത്തു.250 നടുത്തു ഉദ്യോഗാർത്ഥകൾ പങ്കെടുത്തു. 41പേർക്ക് ജോലി ലഭിക്കുകയും 95 പേരെ ചുരുക്കപട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.