നാഷണൽ എംപ്ലോയ്മെൻറ് സർവീസ് വകുപ്പ് (കേരളം) സമന്വയ പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ല എംപ്ലോയ്മെൻറ് വൊക്കേഷനൽ ഗൈഡൻസ് വിഭാഗത്തിന്റെയും അട്ടപ്പാടി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ യും സംയുക്ത മായി മൊബൈൽ യൂണിറ്റ് സേവനം പുതൂർ പഞ്ചായത്തിലെ ആനവായ് ഉന്നതിയിലെ പഠനമുറയിൽ ഇന്ന് രാവിലെ 20 /9 /2025 10 മണിക്ക് ആരംഭിച്ചു. വാർഡ് മെമ്പർ സെൻറിൽ കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആനവായി എസ് ടി പ്രമോട്ടർ ശ്രീ രാജു സ്വാഗതം പറഞ്ഞു പുതൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ റോയ് ശങ്കർ ആശംസകൾ അറിയിച്ചു ജൂനിയർ എംപ്ലോയ്മെൻറ് ഓഫീസർ ശ്രീമതി ഷിബി പിജിയും തച്ചൻകോട് എസ് ടി പ്രമോട്ടർ ശ്രീ മല്ലനും നന്ദി പറഞ്ഞു ശ്രീ അഖിലേഷ് കരിയർ ക്ലാസ് എടുത്തു ഉന്നതിയുടെ മണ്ണുകാരൻ ശ്രീ നെഞ്ചറ ആനവായി ഉന്നതിയിലും പരിസരപ്രദേശങ്ങളിലുള്ള മറ്റു ഉന്നതികളിലും നെറ്റ്‌വർക്ക് കണക്ഷൻ പോലും ലഭിക്കാത്തതിനെ പറ്റിയും യുവാക്കൾക്ക് തൊഴിലവസരങ്ങളെ കുറിച്ച് അറിയാനും ഉന്നത വിദ്യാഭ്യാസം നേടാനും ഉള്ള പരിമിതികളെ കുറിച്ചും സംസാരിക്കുകയും ആനവായ് ഉന്നതിയിൽ തൊഴിൽരഹിതർക്ക് പരീക്ഷകൾക്കായി തയ്യാറെടുക്കുന്നതിന് ന്യൂസ് പേപ്പർ പോലും ലഭ്യമല്ലെന്നും അങ്ങനെയുള്ള എന്തെങ്കിലും സൗകര്യം എംപ്ലോയ്മെൻറ് ഡിപ്പാർട്ട്മെന്റിന് ചെയ്തു നൽകാൻ കഴിയുമോ എന്നും ആരാഞ്ഞു. 12 കിലോമീറ്റർ അധികം കാടിൻ ഉള്ളിലാണ് ഈ ഒരു ഉന്നതി സ്ഥിതി ചെയ്യുന്നത് ആയതിനാൽ ഉച്ചഭക്ഷണം ഉൾപ്പെടെ ഉപേക്ഷിക്കേണ്ടിവന്നു. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട 18 ഉദ്യോഗാർത്ഥികൾ പുതുതായി രജിസ്റ്റർ ചെയ്തു പരിപാടി നാലുമണിയോടുകൂടി അവസാനിച്ചു.