കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കരിയർ ജ്വാല പദ്ധതിയുടെ ഭാഗമായി 19/09/2025ന് മുഴപ്പിലങ്ങാട് GHSS ലെ പ്ലസ്ടു സയൻസ് – കോമേഴ്‌സ് വിദ്യാർത്ഥികൾക്ക് കരിയർ സെമിനാർ സംഘടിപ്പിച്ചു. കരിയർ സെമിനാറിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ഇൻചാർജ് ശ്രീമതി.ആശ പി നിർവ്വഹിച്ചു. പരിപാടിയിൽ ശ്രീ. സതീശൻ മാസ്റ്റർ (HSST) സ്വാഗത പ്രസംഗം നടത്തി.വൊക്കേഷണൽ ഗൈഡൻസ് എംപ്ലോയ്മെന്റ് ഓഫീസർ ശ്രീ.രമേശൻ കുനിയിൽ അധ്യക്ഷത വഹിച്ചു.ശ്രീമതി ഷിബില കെ പി (HSST) ആശംസ പ്രസംഗം നടത്തി. ഹയർ സെക്കണ്ടറി അധ്യാപകൻ ശ്രീ പ്രദീപ്‌ ജി നായർ സെമിനാർ നയിച്ചു. വി ജി സെക്ഷൻ ക്ലാർക്ക് ശ്രീ മുഹമ്മദ്‌ ഷാക്കിർ.എൻ നന്ദി പറഞ്ഞു. സെമിനാറിൽ 100 വിദ്യാർത്ഥികൾ പങ്കെടുത്തു.