നിയുക്തി – 2025 മെഗാ ജോബ് ഫെയർ

നാഷണൽ എംപ്ലോയ്മെൻ്റ് സർവ്വീസ് വകുപ്പ് എറണാകുളം, കോട്ടയം, തൃശ്ശൂർ, ഇടുക്കി ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്കായി കൊച്ചി കുസാറ്റ് ക്യാമ്പസ്സിൽ വച്ച് 2025 സെപ്റ്റംബർ 13 ശനിയാഴ്ച നടത്തിയ നിയുക്തി – 2025 മെഗാ തൊഴിൽ മേളയിൽ 150 പേർക്ക് നിയമനം ലഭിച്ചു 3574 ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. 1508 പേർ വിവിധ കമ്പനികളുടെ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഐ ടി, ഓട്ടോമൊബൈൽ, ഹെൽത്ത് കെയർ, ഹോസ്പിറ്റാലിറ്റി, മാനേജ്മെൻറ്, ബാങ്കിംഗ്, ഇൻഷുറൻസ്, റീട്ടെയിൽ തുടങ്ങിയ രംഗത്ത് നിന്നുള്ള 80 കമ്പനികൾ ജോബ് ഫെയറിൽ പങ്കെടുത്തു. ജോബ് ഫെയർ തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൺ സീമ കണ്ണൻ ഉദ്ഘാടനം ചെയ്തു. കോട്ടയം സബ് റീജിയണൽ എംപ്ലോയ്‌മെൻ്റ് ഓഫീസർ എം.ആർ രവികുമാർ സ്വാഗതം ആശംസിച്ച ചടങ്ങിന് എറണാകുളം മേഖല എംപ്ലോയ്‌മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ സാബു സി.ജി. അധ്യക്ഷത വഹിച്ചു. കുസാറ്റ് യൂണിവേഴ്സിറ്റി എംപ്ലോയ്‌മെൻ്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോ ചീഫ് ഡോ. സംഗീത കെ പ്രതാപ്, എറണാകുളം പ്രൊഫഷണൽ & എക്സിക്യൂട്ടിവ് എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ച് ഡിവിഷണൽ എംപ്ലോയ്‌മെൻ്റ് ഓഫീസർ ഉണ്ണികൃഷ്ണൻ ഡി.എസ്, എറണാകുളം സബ് റീജിയണൽ എംപ്ലോയ്മെൻ്റ് ഓഫീസർ ബിന്ദു കെ.എസ്, ജില്ലാ എംപ്ലോയ്‌മെൻ്റ് ഓഫീസർ ശ്രീ. ശ്രീകുമാർ ഒ.എസ് (കോട്ടയം), ജില്ലാ എംപ്ലോയ്‌മെൻ്റ് ഓഫീസർ (ഇൻ ചാർജ്) പ്രേംജിത്ത് ബി.എസ് (ഇടുക്കി), എംപ്ലോയ്മെന്റ് ഓഫീസർ പ്ലേസ്മെന്റ് ബിജു ടി.ജി (തൃശ്ശൂർ) എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. എറണാകുളം ജില്ലാ എംപ്ലോയ്‌മെൻ്റ് ഓഫീസർ സിജു എസ് കൃതജ്ഞത രേഖപ്പെടുത്തി.