2 ലക്ഷം വിദ്യാർത്ഥികൾക്ക് കരിയർ അവബോധം നൽകുക എന്ന ലക്ഷ്യത്തോടെ 2025-26 സാമ്പത്തിക വർഷത്തെ ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തി നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ്‌ (കേരളം) വകുപ്പ് നടത്തുന്ന ‘കരിയർ ജ്വാല’ എന്ന പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 19-09-2025ന് മങ്കര ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് കരിയർ സെമിനാറുകൾ സംഘടിപ്പിച്ചു.

രാവിലത്തെ സെഷനിൽ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളായ 81 പേരും ഉച്ചയ്ക്ക് ശേഷം സംഘടിപ്പിച്ച സെഷനിൽ പ്ലസ്ടു വിദ്യാർത്ഥികളായ 104 പേരും പങ്കെടുത്തു.

പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിലെ ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ ശ്രീമതി. വഹീദ കെ എച്ച് സെമിനാറുകൾ നയിച്ചു. എംപ്ലോയ്‌മെന്റ് ഓഫീസർ (വി ജി) ശ്രീമതി. ഹേമ ജി വിഷയാവതരണം നടത്തി സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി.മഞ്ജുള പരിപാടിക്ക് സ്വാഗതം ആശംസിച്ചു. സ്കൂൾ കരിയർ സെൽ കോർഡിനേറ്റർ ശ്രീമതി. വിജി ടി നന്ദി അറിയിച്ചു.

സെമിനാറുകൾ വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കിണങ്ങിയ ഉപരിപഠന കോഴ്‌സ് തിരഞ്ഞെടുക്കുന്നതിനും തുടർന്നുള്ള അവരുടെ കരിയർ രൂപപ്പെടുത്തുന്നതിനും സഹായകരമായി എന്ന് സ്കൂൾ അധികൃതർ അറിയിക്കുകയുണ്ടായി.