യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ കുറവിലങ്ങാട് ദേവമാതാ കോളേജിലെ  വിദ്യാർത്ഥികൾക്ക് വേണ്ടി കരിയർ ഗൈഡൻസ് ക്ലാസ് (കരിയർ ജ്വാല) സംഘടിപ്പിച്ചു.
19/09/25 വെള്ളിയാഴ്ച ഉച്ചക്ക് 01.30-ന് നടന്ന പരിപാടിയിൽ പ്രിൻസിപ്പാൾ ഡോ. സുനിൽ സി മാത്യൂ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്ലേസ്മെന്റ് കോർഡിനേറ്റർ ഡോ. ബിൻസി മാത്യൂ സ്വാഗതവും ഡെപ്യൂട്ടി ചീഫ് ശ്രീ. ബിജു എൻ ആമുഖ പ്രഭാഷണവും നടത്തി. ശ്രീ. രതീഷ് കുമാർ എസ്. ക്ലാസ് നയിച്ചു. 158 വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ കോളേജ് യൂണിയൻ ചെയർപേഴ്സൺ മാസ്റ്റർ ബേസിൽ ബേബി നന്ദി പറഞ്ഞു.