ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ അമ്പലപ്പുഴ കക്കാഴം ഗവ:എച്ച്.എസ്.എസ്.ലെ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് വേണ്ടി കരിയർ ഗൈഡൻസ് ക്ലാസ് (കരിയർ ജ്വാല) സംഘടിപ്പിച്ചു.
31/07/25 വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടന്ന പരിപാടിയിൽ അദ്ധ്യാപികയായ  ശ്രീമതി.ജാക്വലിൻ സ്വാഗതം പറഞ്ഞു. 
ആലപ്പുഴ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിലെ ജി.വിനോദ് ക്ലാസ് നയിച്ചു. വൊക്കേഷണൽ ഗൈഡൻസ് വിഭാഗം ജൂനിയർ എംപ്ലോയ്മെൻ്റ് ഓഫീസർ ശ്രീ.ബിമൽ ഡൊമനിക് കരിയർ ടോക് നടത്തി.
50 വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ അദ്ധ്യാപകനായ ശ്രീ.മനു പ്രസാദ് നന്ദി പറഞ്ഞു.