കാസർകോട് ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ _കരിയർ ജ്വാല കാരിയർ സെമിനാറിൻ്റെ ജില്ലാ തല ഉദ്ഘാടന പരിപാടി 08/07/2025 ചൊവ്വാഴ്ച രാവിലെ 10:30 മണിക്ക് നെല്ലിക്കുന്ന് ഗേൾസ് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. നെല്ലിക്കുന്ന് ഗേൾസ് ഗവ. വൊക്കേഷണൽ ഹയർ സ്കൂൾ പി ടി എ പ്രസിഡൻ്റ് ശ്രീ.റാഷിദ് പൂരണം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു.കാസർഗോഡ് നഗരസഭ ചെയർമാൻ ശ്രീ.അബ്ബാസ് ബീഗം കരിയർജ്വാലയുടെ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. ജില്ലാ എംപ്ലോയ്മെൻ്റ് ഓഫിസർ ശ്രീമതി.ജാസ്മിൻ ബി KAS സ്വാഗതം നേർന്നു. HM (in-charge) ശ്രീമതി.അനസൂയ എൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ.അബ്ദുൽ റഹ്മാൻ എന്നിവർ ആശംസകൾ അർപിച്ചു സംസാരിച്ചു. എംപ്ലയ്മെൻ്റ് ഓഫീസർ (VG) ശ്രീ അജേഷ് പി കെ നന്ദി അർപ്പിച്ചു. തുടർന്ന് പത്താം തരം വിദ്യാർഥികൾക്ക് career Expert ശ്രീ. ഷൈജിത്ത് കരുവാക്കോട് കരിയർ സെമിനാർ ക്ലാസ്സ് നയിച്ചു. പരിപാടിയിൽ 70 വിദ്യാർത്ഥികൾ പങ്കെടുത്തു.
