കരിയര്‍ അവബോധം രണ്ട് ലക്ഷം വിദ്യാര്‍ത്ഥികളിലേക്ക് എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് നാഷണല്‍ എംപ്ലോയ്മെന്‍റ് സര്‍വ്വീസ് വകുപ്പ് കേരളത്തിലെ വിദ്യാലയങ്ങളില്‍ സംഘടിപ്പിക്കുന്ന കരിയര്‍ ജ്വാല പരിപാടിയുടെ ഭാഗമായി എറണാകുളം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റ് മാല്യങ്കര SNM പോളിടെക്‌നിക്കിൽ വച്ചു 18.08.2025 തിങ്കളാഴ്ച കരിയർ സെമിനാർ നടത്തി. സിവിൽ എഞ്ചിനീയറിംഗ് ഇൻസ്ട്രക്ടർ കുമാരി രേഷ്മ അധ്യക്ഷയായ ചടങ്ങിൽ എംപ്ലോയ്‌മെന്റ് ഓഫീസർ (VG) ശ്രീ രാജേഷ് ടി സി സ്വാഗതം പറഞ്ഞു.
പോളിടെക്‌നിക് പഠന ശേഷമുളള തുടര്‍പഠനത്തിന്‍റെ സാധ്യതകളെയും പഠനത്തോടൊപ്പം ചെയ്യാവുന്ന സ്കിൽ പ്രോഗ്രാമുകളെക്കുറിച്ചും കരിയർ ഫാക്കൽറ്റി Dr. എം വി പോളച്ചൻ ക്ലാസ്സ്‌ എടുത്തു. 60 വിദ്യാർത്ഥികൾ പങ്കെടുത്തു.. വിദ്യാർഥികളായ അനന്തലക്ഷ്മി അശ്വിൻ മാധവ് എന്നിവർ നന്ദി രേഖപ്പെടുത്തി.
സെമിനാർ നടത്തുന്നതിലേക്കായുള്ള കോളേജ് അധികൃതരുടെ സഹായ സഹകരണങ്ങൾ പ്രശംസനീയമായിരുന്നു.