എറണാകുളം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 2025 -26 വർഷത്തെ ആദ്യത്തെ കരിയർ മീറ്റ് – സിവിൽ സർവീസ് ഓറിയന്റേഷൻ ഓഗസ്റ്റ് 14 ന് തൃക്കാക്കര ഭാരത് മാതാ കോളേജിൽ വെച്ച് സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. സൗമ്യ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ശ്രീ സിജു എസ് സ്വാഗതം പറഞ്ഞു. എറണാകുളം അസിസ്റ്റന്റ് കളക്ടർ പാർവ്വതി ഗോപകുമാർ ഐ.എ.എസ്. മീറ്റ് ഉദ്ഘാടനം ചെയ്തു. സിവിൽ സർവീസിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ചും അതിലേക്ക് താൻ നടത്തിയ തയാറെടുപ്പുകളെ കുറിച്ചും വിവിധ സിവിൽ സർവീസ് മേഘലകളെക്കുറിച്ചും സംസാരിച്ചു. സിവിൽ സർവീസ് എന്ന ലക്ഷ്യം എങ്ങനെ കൈവരിക്കാം എന്ന വിഷയത്തിൽ ഡോ. ജയകൃഷ്ണൻ ക്ലാസ് കൈകാര്യം ചെയ്തു. ഈ ചടങ്ങിന് കോളേജ് അക്കാദമിക് ഡയറക്ടർ ഡോ. ജോൺസൻ കെ എം ആശംസയർപ്പിച്ച് സംസാരിച്ചു. വൊക്കേഷണൽ ഗൈഡൻസ് ഓഫീസർ ശ്രീ രാജേഷ് ടി സി കൃതജ്ഞതയർപ്പിക്കുകയും ചെയ്തു. ക്ലാസ്സിൽ 174 വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു.
