പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് / എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ചിറ്റൂർ വെച്ച് 19-08-2025ന് പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിച്ചു. 5 സ്വകാര്യ സ്ഥാപനങ്ങളിലെ സെയില്‍സ്മാന്‍, അക്കൗണ്ടന്റ്, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്, സര്‍വീസ് ടെക്‌നീഷ്യന്‍, അക്കൗണ്ടിങ് അസോസിയേറ്റ്, ജനറൽ വർക്കർ, ഓഫീസ് അസിസ്റ്റന്റ്, ടെക്നിക്കൽ സ്റ്റാഫ്, ആയുർവേദ ഡോക്ടർ, സെയിൽസ്മാൻ, എക്സിക്യൂട്ടീവ് ഷെഫ്, സൂപ്പർവൈസർ, സി.സി.ടി.വി ഓപ്പറേറ്റർ,സൂപ്പർവൈസർ – ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ, സർവീസ് ടെക്നീഷ്യൻ, ഹൗസ് കീപ്പിംഗ് എന്നീ 146 ഒഴുവുകളിലേക്ക്, എസ് എസ് എല്‍ സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി, എം ബി എ, ബി കോം, സി എ (ഇന്റര്‍), ഹോട്ടൽ മാനേജ്മെന്റ്, ബി.എസ്.സി ഫിസിക്സ്, കെമിസ്ട്രി, മൈക്രോബയോളജി, ബിഫാം, ബയോ കെമിസ്ട്രി, എന്നീ യോഗ്യതയുള്ള 59 ഉദ്യോഗാർത്ഥികൾ പങ്കെടുത്തതിൽ 50 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തു. 11 പേരെ തിരഞ്ഞെടുത്തു.