കോട്ടയം: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ 2025 -26 വർഷത്തെ ആദ്യത്തെ കരിയർ മീറ്റ് – “Gateway to Civil Service” സെപ്റ്റംബർ 13 ന് തേവര എസ്‌.എച്ച് കോളേജിൽ വെച്ച്‌ സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ പ്രൊഫ. സി. എസ്‌. ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ എറണാകുളം കസ്റ്റംസ് ആൻഡ് ഇൻഡയറക്റ്റ് ടാക്സസ് അസിസ്റ്റന്റ് കമ്മീഷണർ ശ്രീ. സുദർശൻ സോനാവാനെ. ഐ.ആർ.എസ്‌. മീറ്റ് ഉദ്ഘാടനം ചെയ്തു. നമ്മുടെയുള്ളിൽ സേവനതാല്പര്യമുണ്ടോയെന്ന് ആത്മപരിശോധന നടത്തിയ ശേഷം സിവിൽ സർവീസിന് തയ്യാറെടുക്കുകയാണ് ഉചിതമെന്നും സിവിൽ സർവീസിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ചും അതിലേക്ക് താൻ നടത്തിയ തയാറെടുപ്പുകളെ കുറിച്ചും വിവിധ സിവിൽ സർവീസ് മേഘലകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സിവിൽ സർവീസ് എന്ന ലക്ഷ്യം എങ്ങനെ കൈവരിക്കാം എന്ന വിഷയത്തിൽ കാലടി സംസ്‌കൃത യൂണിവേഴ്‌സിറ്റി പബ്ലിക് റിലേഷൻ ഓഫീസർ ശ്രീ. ജലീഷ് പീറ്റർ ക്ളാസുകൾ കൈകാര്യം ചെയ്തു. എംപ്ലോയ്‌മെന്റ് വകുപ്പിന്റെ സേവനങ്ങളെ കുറിച്ചും കരിയർ മീറ്റിന്റെ ഉദ്ദേശലക്ഷ്യങ്ങളെപറ്റിയും വിശദീകരിച്ചു കൊണ്ട് ബ്യൂറോ ഡെപ്യൂട്ടി ചീഫ് ശ്രീ. ബിജു എൻ. സംസാരിച്ച ഈ ചടങ്ങിന് കോളേജ് ഐ.ക്യൂ.എ.സി. അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ഡോ. രാമകൃഷ്ണൻ സ്വാഗതം ആശംസിക്കുകയും ജോയിന്റ് കോ-ഓർഡിനേറ്റർ ഡോ. അരവിന്ദ് ആർ നായർ കൃതജ്ഞതയർപ്പിക്കുകയും ചെയ്തു. വൈസ് പ്രിൻസിപ്പൽമാരായ ഡോ. ഫ്രാങ്ക്ലിൻ, ഡോ. ജോസഫ് വർഗ്ഗീസ് എന്നിവർ സന്നിഹിതരായിരുന്നു. ക്ലാസ്സിൽ 54 വിദ്യാർത്ഥികൾ പങ്കെടുത്തു.