എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കുഴുപ്പിള്ളി ഗേൾസ് ഹയർസെക്കണ്ടറി സ്ക്കൂളിലെ പ്ലസ് 2 വിദ്യാർത്ഥികൾക്ക് വേണ്ടി കരിയർ സെമിനാർ സംഘടിപ്പിച്ചു. 12/08/25 തിങ്കളാഴ്ച ഉച്ചക്ക് നടന്ന പരിപാടിയിൽ തൃപ്പുണിത്തുറ സി ഡി സി യിലെ അസിസ്റ്റന്റ് സെന്റർ മാനേജർ കം കരിയർ കൗൺസിലർ ശ്രീമതി ബിനു ബാഹുലെയൻ കരിയർ ക്ലാസ്സ് നയിച്ചു. 101 വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ വിദ്യാർത്ഥികളുടെ0യും അദ്ധ്യാപകരുടെയും സഹകരണം പ്രശംസനീയമായിരുന്നു. ക്ലാസ് വളരെയധികം പ്രേയോജനപ്രദമായിരുന്നെന്ന് പ്രിൻസിപ്പാൾ ശ്രീമതി സഞ്ചന പി ജസ്റ്റിൻ അഭിപ്രായപ്പെട്ടു.
