തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (21.08.2025) സ്പോർട്സ് നെ ആസ്പദമാക്കി “KICKSTART YOUR CAREER’ എന്ന പേരിൽ ഒരു interactive seminar സംഘടിപ്പിച്ചു. തൃശൂരിലെ സി. അച്യുതമേനോൻ ഗവൺമെൻ്റ് കോളേജ് പ്ലേസ്മെന്റ് & സ്പോർട്സ് വിഭാഗത്തിന്റെ സഹകരണത്തോടെ കോളേജ് സെമിനാർ ഹാളിൽ വച്ചു സംഘടിപ്പിച്ച പ്രസ്തുത സെമിനാർ ശ്രീ. ജോർജ്ജ് ഇ ജെ (റിട്ട. ജില്ലാ സ്പോർട്സ് ഓഫീസർ,കേരള സ്പോർട്സ് കൗൺസിൽ & സ്പോർട്സ് ഓഫീസർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ്) നയിക്കുകയും വിഷയവുമായി ബന്ധപ്പെട്ട കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. പ്ലേസ്മെൻ്റ് സെൽ കോഡിനേറ്റർ ഡോ. അശ്വതി എസ് കൃഷ്ണൻ സ്വാഗതം ആശംസിച്ചു. ജില്ല എംപ്ലോയ്മെന്റ് ഓഫീസർ ശ്രീ. അശോകൻ ആർ,അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീ.ഡോ. മനോജ് കുമാർ പി എസ് ഉദ്ഘാടനം നിർവഹിച്ചു. ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകൻ ശ്രീ വിനു ആശംസ അർപ്പിച്ചു. തൃശ്ശൂർ ജില്ല വൊക്കേഷണൽ ഗൈഡൻസ് ഓഫീസർ ശ്രീ ഷാജു ലോനപ്പൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. സെമിനാറിൽ 61 വിദ്യാർത്ഥികൾ പങ്കെടുത്തു.
