നാഷണൽ എംപ്ലോയ്മെൻറ് സർവീസ് വകുപ്പ് കേരളം സമന്വയ പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വോ ക്കേഷനൽ ഗൈഡൻസ് വിഭാഗത്തിന്റെയും അട്ടപ്പാടി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മൊബൈൽ യൂണിറ്റ് സേവനം ഷോളയൂർ പഞ്ചായത്തിലെ വെച്ചുപ്പതി ഉന്നതിയിൽ ഇന്ന് രാവിലെ (23/ 8 /2025 )10 മണിക്ക് ആരംഭിച്ചു. ഷോളയൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ രാമമൂർത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഡി രവി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ ഇൻ ചാർജ് ശ്രീമതി ഹേമ ജി സ്വാഗതം പറയുകയും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ശ്രീമതി ലതാ കുമാരി, വരഗം പാടി വാർഡ് മെമ്പർ ശ്രീമതി ശാലിനി, ജില്ലാ എംപ്ലോയ്മെൻറ് ഓഫീസിലെ വിജി ജൂനിയർ എംപ്ലോയ്മെൻറ് ഓഫീസർ ശ്രീ രഘു എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. അട്ടപ്പാടി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ബ്യൂറോ ജൂനിയർ എംപ്ലോയ്മെൻറ് ഓഫീസർ ശ്രീമതി ഷിബി പി ജി എല്ലാവർക്കും നന്ദി അറിയിച്ചു. തുടർന്ന് ജില്ലാ എംപ്ലോയ്മെൻറ് ഓഫീസിലെ ജൂനിയർ എംപ്ലോയ്മെൻറ് ഓഫീസർ ശ്രീമതി വഹീദ പങ്കെടുത്തവർക്കായി കരിയർ അവബോധം ക്ലാസ് നടത്തി .11 പേർ പുതിയ രജിസ്ട്രേഷൻ നടത്തി .ഊരു മൂപ്പനും ,വെച്ചുപതി ഉന്നതി എസ് ടി പ്രമോട്ടർ ശ്രീമതി സെൽവി എന്നിവർ പ്രത്യേക നന്ദി അറിയിച്ചു. മൊബൈൽ യൂണിറ്റ് ക്യാമ്പ് ഉച്ചയ്ക്ക് ഒരു മണിക്ക് അവസാനിച്ചു.