നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വിജി പ്രവർത്തനങ്ങളുടെ ഭാഗമായി ‘കരിയർ ജ്വാല’ 2025 യുടെ ആദ്യത്തെ ‘നാഷണൽ സെമിനാർ’ കൊച്ചിൻ യൂണിവേഴ്സിറ്റി സയൻസ് & ടെക്നോളജി സെമിനാർ കോംപ്ലകസിൽ ൽ വച്ച് 26/08/2025 10:30 ക്ക് ബഹു :വിസി ഡോ. ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്തു. CUSAT ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ്ഉം UEIGB കുസാറ്റും സംയുക്ത മായിട്ടാണ് സെമിനാർ സംഘടിപ്പിച്ചത്.ഇത്തരം ഒരു സെമിനാർ ഇന്ത്യയിൽ തന്നെ ആദ്യമായാണ് നടത്തുന്നത് എന്ന് വി സിഅഭിപ്രായപെട്ടു. എംപ്ലോയ്മെന്റ് വകുപ്പിന്റെ പ്രവർത്തനത്തെ പ്രകീർത്തിക്കുകയും ചെയ്തു.പ്രസ്തുത ചടങ്ങിൽ രജിസ്ട്രാർ Dr. അരുൺ എ. യു അധ്യക്ഷത വഹിച്ചു. ബഹു RDD ശ്രീ.സാബു സി. ജി സ്വാഗതം ആശംസിച്ചു. ദേശീയ തലത്തിലെ പ്രമുഖ വ്യക്തി കളായി എത്തിയത്, ശ്രീ ക്രിസ് ക്രോണിങ് (റെഡ് ബുൾ,കൺട്രി ഹെഡ് )ശ്രീ ടിനു യോഹന്നാൻ (MRF, pace foundation coach)ആണ്. ശ്രീ. ടിനു യോഹന്നാൻ സ്പെഷ്യൽ ഗസ്റ്റ് ആയി ചടങ്ങിൽ പങ്കെടുത്തു.ചടങ്ങിൽ ശ്രീമതി രേഖ സിവി, UEIGB പ്രവർത്തനത്തെ പറ്റി വിവരിച്ചു. .ചടങ്ങിൽ ആശംസകൾ അർപ്പിച്ചത് ശ്രീ ശശിഗോപാലൻ (സിന്ഡിക്കേറ്റ അംഗം,) Dr. സംഗീത. കെ. പ്രതാപ് (ചീഫ്, UEIGB, CUSAT), എന്നിവരാണ്. ശ്രീ. സിജു. കെ സ് (ജില്ല എംപ്ലോയ്മെന്റ് ഓഫീസർ, എറണാകുളം ചടങ്ങിൽ നന്ദി അർപ്പിച്ചു. തുടർന്ന്. ശ്രീ. ക്രിസ് ക്രോണിങ് ആദ്യത്തെ സെഷൻ നയിച്ചു.(Sports- Career Pathways)ആയിരുന്നു topic.
രണ്ടാമത്തെ സെഷൻ Dr. MV Judy നയിച്ചു.Physical education and Artificial intelligence ആയിരുന്നു topic. മൂന്നാമത്തെ സെഷൻ Dr. Augustine george, Asst. Professor Govt college, കോട്ടയം. യോഗ, വെൽനെസ്സ് ന്യൂട്രിഷൻ എന്നിവയെ കുറിച്ച് ക്ലാസ്സ് എടുത്തു. സെമിനാർ ണ് ശേഷം പങ്കെടുത്ത കുട്ടികൾ ക് സർട്ടിഫിക്കറ്റ് നൽകി. യൂണിയൻ ക്രിസ്ത്യൻ കോളേജ് ആലുവ, സ്. പോൾസ് കളമശ്ശേരി, ശ്രീ ശങ്കര കാലടി. SS കോളേജ് പൂത്തോട്ട, zamorin guruvayoorappan collegecalicut, CUSAT ഫിസിക്കൽ എഡ്യൂക്കേഷൻ റിസർച്ച് scholars, computer application research scholars ഉൾപ്പെടെ 120 പേർ പങ്കെടുത്തു.
