പാലോട് ട്രൈബൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പ്രവർത്തിച്ചുവരുന്ന കരിയർ ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 22/09/2025 തിങ്കളാഴ്ച പൂവത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു, പ്ലസ് വൺ വിഭാഗം വിദ്യാർഥികൾക്കുവേണ്ടി ലഹരി വിരുദ്ധ സെമിനാർ നടത്തി. ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ശ്രീമതി. ജുനൈദ ബീവി സ്വാഗതം പറഞ്ഞു. പാലോട് എംപ്ലോയ്മെൻറ് ഓഫീസർ ശ്രീ. അജികുമാർ ബി. കരിയർ ഡെവലപ്മെന്റ് സെന്ററിനെപ്പറ്റിയും സി.ഡി.സി.യുടെ സേവനങ്ങളെ കുറിച്ചും വിദ്യാർത്ഥികളോടു സംസാരിച്ചു. പാലോട് സി.ഡി.സി. യിലെ ഐ.ടി. ഓഫീസർ ശ്രീ. ഹരിപ്രസാദ് കെ. ജെ. കമ്പ്യൂട്ടർ കോഴ്സുകളെ പറ്റി സംസാരിച്ചു.തുടർന്ന് നെടുമങ്ങാട് എക്സൈസ് വകുപ്പിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ അനിൽകുമാർ ലഹരി വിരുദ്ധ സെമിനാർ നയിച്ചു.145 വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.
