പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് / എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വെച്ച് 20-09-2025ന് പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിച്ചു. 3 സ്വകാര്യ സ്ഥാപനങ്ങളിലെ സൈറ്റ് സൂപ്പർവൈസർ, ഐ ടി ഐ ട്രെയിനീ, ജി എസ് റ്റി ബില്ലിംഗ് സ്റ്റാഫ്, പാക്കിങ് മെഷീൻ ഓപ്പറേറ്റർ എന്നീ 13 ഒഴുവുകളിലേക്ക്, എസ് എസ് എൽ സി, പ്ലസ് ടു, ബിരുദം, ഡിപ്ലോമ/ ഡിഗ്രി-സിവിൽ, ഐ ടി ഐ ഫിറ്റർ, വെൽഡർ, ഇലെക്ട്രിക്കൽ, ബോയ്ലർ എന്നീ യോഗ്യതയുള്ള 48 ഉദ്യോഗാർത്ഥികൾ പങ്കെടുത്തതിൽ 18 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തു. ഒരാളെ തിരഞ്ഞെടുത്തു.
