ഭിന്നശേഷിക്കാര്‍ക്കുള്ള തൊഴില്‍ പുനരധിവാസ പരിപാടി. 2016 -ലാണ് പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിയില്‍ നാല് ഘടകങ്ങള്‍ ഉള്‍പ്പെടുന്നു; വൊക്കേഷണല്‍, കരിയര്‍ ഗൈഡന്‍സ്, കപ്പാസിറ്റി ബില്‍ഡിംഗ്, മത്സര പരീക്ഷകള്‍ക്കുള്ള കോച്ചിംഗ് ക്ലാസുകള്‍, സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് പലിശരഹിത വായ്പ. പ്രായപരിധി 21 നും 55 നും ഇടയിലായിരിക്കണം. ഈ ഗുണഭോക്താക്കള്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി സ്ഥിരമായ ഒഴിവുകളുടെ നാമനിര്‍ദ്ദേശത്തിനും അര്‍ഹതയുണ്ട്.