നവജീവൻ പദ്ധതി (മുതിർന്ന പൗരൻമാർക്കുള്ള സ്വയംതൊഴിൽ പദ്ധതി.)
സ.ഉ(കൈ)നം.59/2020/തൊഴിൽ, തീയതി 28/12/2020
കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള മുതിർന്ന പൗരൻ (50-65) മാർക്കുള്ള സ്വയംതൊഴിൽ പദ്ധതി.
അർഹത
- എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ നിലവിലുണ്ടായിരിക്കണം.
- പ്രായപരിധി 50 നും 65 നും മദ്ധ്യേ ആയിരിക്കണം.
- വ്യക്തിഗത വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല.
മുൻഗണന
- എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ നിലവിൽ യഥാസമയം പുതുക്കിക്കൊണ്ടിരിക്കുന്നവർ.
- അനുവദിക്കുന്ന വായ്പയിൽ 25% സ്ത്രീകള്‍ക്ക് ലഭ്യമാക്കുന്നതാണ്. 55 വയസ് കഴിഞ്ഞ വിധവകള്‍, ഭിന്നശേഷിക്കാർ എന്നിവരെ ആദ്യം പരിഗണിക്കുന്നതാണ്.
- അനുവദിക്കുന്ന വായ്പയിൽ 25% ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിഭാഗത്തിന് ലഭ്യമാക്കുന്നതാണ്.
വായ്പ / തിരിച്ചടവ്
- വായ്പ തുക പരമാവധി 50000/- രൂപയായിരിക്കും.
- വായ്പയുടെ 25% സബ്സിഡിയായി സംരംഭകരുടെ ലോണ്‍ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതാണ്.
- തിരിച്ചടവും പലിശയും ധനകാര്യസ്ഥാപനങ്ങളുടെ നിയമങ്ങള്‍ക്ക് വിധേയമായിരിക്കും.
- ക്രഡിറ്റ് ഗ്യാരണ്ടി സ്കീമിൽ ഉള്‍പ്പെടുത്തി വായ്പ അനുവദിക്കുന്നതിനാൽ ജാമ്യം നൽകേണ്ടതില്ല.
നടപ്പാക്കുന്ന ധനകാര്യ സ്ഥാപനങ്ങൾ
ജില്ലാ ദേശാസാൽകൃത/ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, സംസ്ഥാന/ജില്ലാ സഹകരണ ബാങ്കുകള്‍, കേരളബാങ്ക്, കെ.എസ്.എഫ്.ഇ, മറ്റു പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ മുഖേന പദ്ധതിയിൻ കീഴിൽ വായ്പ ലഭിക്കുന്നതാണ്.
പൊതുവിവരങ്ങള്‍
ഒന്നിലധികം അപേക്ഷകർ ചേർന്ന് സംയുക്ത സംരംഭം ആരംഭിക്കാവുന്നതാണ്. ഓരോ വ്യക്തിയ്ക്കും വായ്പയ്ക്കും സബ്സിഡിയ്ക്കും അർഹതയുണ്ടായിരിക്കുന്നതാണ്.