നവജീവൻ പദ്ധതി  (മുതിർന്ന പൗരൻമാർക്കുള്ള സ്വയംതൊഴിൽ പദ്ധതി.)

.(കൈ)നം.59/2020/തൊഴിൽ, തീയതി 28/12/2020

കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള മുതിർന്ന പൗരൻ (50-65) മാർക്കുള്ള സ്വയംതൊഴിൽ പദ്ധതി.

 

DOWNLOAD NAVAJEEVAN APPLICATION FORM

 

അർഹത

*       എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ നിലവിലുണ്ടായിരിക്കണം.

*       പ്രായപരിധി 50 നും 65 നും മദ്ധ്യേ ആയിരിക്കണം.

*       വ്യക്തിഗത വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല.

 

മുൻഗണന

1 .  എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ നിലവിൽ യഥാസമയം പുതുക്കിക്കൊണ്ടിരിക്കുന്നവർ.

2. അനുവദിക്കുന്ന വായ്പയിൽ 25% സ്ത്രീകള്‍ക്ക് ലഭ്യമാക്കുന്നതാണ്. 55 വയസ് കഴിഞ്ഞ വിധവകള്‍, ഭിന്നശേഷിക്കാർ എന്നിവരെ ആദ്യം പരിഗണിക്കുന്നതാണ്.

3 .  അനുവദിക്കുന്ന വായ്പയിൽ 25% ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിഭാഗത്തിന്

ലഭ്യമാക്കുന്നതാണ്.

 

വായ്പ / തിരിച്ചടവ്

*       വായ്പ തുക പരമാവധി 50000/- രൂപയായിരിക്കും.

*       വായ്പയുടെ 25% സബ്സിഡിയായി സംരംഭകരുടെ ലോണ്‍ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതാണ്.

*        തിരിച്ചടവും പലിശയും ധനകാര്യസ്ഥാപനങ്ങളുടെ നിയമങ്ങള്‍ക്ക് വിധേയമായിരിക്കും.

*       ക്രഡിറ്റ് ഗ്യാരണ്ടി സ്കീമിൽ ഉള്‍പ്പെടുത്തി വായ്പ അനുവദിക്കുന്നതിനാൽ ജാമ്യം നൽകേണ്ടതില്ല.

 

നടപ്പാക്കുന്ന ധനകാര്യ സ്ഥാപനങ്ങൾ

ജില്ലാ ദേശാസാൽകൃത/ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, സംസ്ഥാന/ജില്ലാ സഹകരണ ബാങ്കുകള്‍, കേരളബാങ്ക്, കെ.എസ്.എഫ്.ഇ, മറ്റു പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ മുഖേന പദ്ധതിയിൻ കീഴിൽ വായ്പ ലഭിക്കുന്നതാണ്.

 

പൊതുവിവരങ്ങള്‍

ഒന്നിലധികം അപേക്ഷകർ ചേർന്ന് സംയുക്ത സംരംഭം ആരംഭിക്കാവുന്നതാണ്. ഓരോ വ്യക്തിയ്ക്കും വായ്പയ്ക്കും സബ്സിഡിയ്ക്കും അർഹതയുണ്ടായിരിക്കുന്നതാണ്.

 

DOWNLOAD NAVAJEEVAN APPLICATION FORM